ഉള്ള്യേരി: കൊയിലാണ്ടി റോഡിൽ ആനവാതിലിനും കണയങ്കോടിനും ഇടയിൽ അര കിലോമീറ്ററോളം ഭാഗത്ത് വെള്ളം കയറിയതോടെ വാഹന ഗത ാഗതം നിലച്ച സമയത്ത് തുണയായത് നാട്ടുകാരായ യുവാക്കളുടെ സംഘങ്ങൾ. വെള്ളക്കെട്ടിൽ മണിക്കൂറുകൾനിന്നാണ് ഇവർ ഇതുവഴി ഗതാഗതം നിയന്ത്രിച്ചത്. ശനിയാഴ്ച രാത്രി ഒരുമണി വരെ ഇവർ സഹായത്തിനായുണ്ടായിരുന്നു. ഇരുചക്രവാഹനങ്ങൾ തള്ളി മറുഭാഗത്തെത്തിച്ചും സ്ത്രീകളെയും കുട്ടികളെയും വലിയ വാഹനങ്ങളിൽ കയറ്റിവിട്ടും ഇവർ യാത്രക്കാർക്ക് തുണയായി. രാത്രി ഇതുവഴിയെത്തിയ ദീർഘദൂര യാത്രക്കാർക്ക് ഇവരുടെ സേവനം വലിയ ആശ്വാസമായി. അതേസമയം, ഞായറാഴ്ച പകൽ മഴക്ക് ശമനമുണ്ടായെങ്കിലും സംസ്ഥാന പാതയിൽ ഒള്ളൂർ സ്റ്റോപ്പിലും വില്ലേജ് ഓഫിസിന് സമീപത്തും വെള്ളം ഒഴിഞ്ഞില്ല. ഇരുചക്ര വാഹനങ്ങൾ തള്ളിയാണ് ഈ ഭാഗത്തുകൂടി കൊണ്ടുപോകുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നിരവധി കാറുകളും ഓട്ടോറിക്ഷകളും ഇരുചക്രവാഹനങ്ങളും വെള്ളം കയറി തകരാറിലായി. കണയങ്കോട് പുഴ കരകവിഞ്ഞതിനെ തുടർന്ന് റോഡിൽ വെള്ളം കെട്ടി നിൽക്കുകയാണ്. അര കിലോമീറ്ററോളം ഭാഗത്ത് നടന്നുപോകാൻ പറ്റാത്ത വിധത്തിൽ വെള്ളക്കെട്ട് രൂപംകൊണ്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.