പാതയോരങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ അപകടഭീഷണി

താമരശ്ശേരി: ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ അപകടഭീഷണിയുയര്‍ത്തുന്നു. കൂടത്തായി ടൗണിനു സമീപം മാസങ്ങളായി വഴിമുടക്കി നിര്‍ത്തിയിട്ട കാറിനെക്കുറിച്ച് നാട്ടുകാര്‍ക്ക് ഒരു വിവരവുമില്ല. ദിനേന നൂറുകണക്കിനു കാല്‍നടക്കാരും ആസാദ് മെമ്മോറിയല്‍ എല്‍.പി സ്‌കൂളിലെ പിഞ്ചു കുട്ടികളും നടന്നുപോവുന്ന റോഡരികില്‍ ഈ കാര്‍ നിര്‍ത്തിയിട്ടത് കാരണം ടിപ്പര്‍ ലോറിയടക്കമുള്ള വാഹനങ്ങള്‍ വരുമ്പോള്‍ അരിക് നില്‍ക്കാന്‍ സ്ഥലമില്ലാതെ അപകടഭീഷണി നേരിടുന്നതായി നാട്ടുകാര്‍ പരാതിപ്പെടുന്നു. ദേശീയപാതയില്‍ ചുങ്കം, പരപ്പന്‍പൊയില്‍ ഭാഗങ്ങളിലും നിരവധി പഴയ വാഹനങ്ങള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ റോഡരികിലുണ്ട്. പാതയോരങ്ങളില്‍നിന്നും ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ നീക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവിശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.