മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

പേരാമ്പ്ര: ചെറുവണ്ണൂര്‍ ഒതയോത്ത് കുടുംബസംഗമത്തിൻെറ ഭാഗമായി . പേരാമ്പ്രയിലെ ജനകീയ ഡോക്ടർ ഒതയോത്ത് കുടുംബാംഗമായിരുന്ന ഡോ. ഒ. മുഹമ്മദിൻെറ സ്മരണാർഥമാണ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്. കാര്‍ഡിയോളജി, ഓര്‍ത്തോ, ഗൈനക്കോളജി, ശിശുരോഗ വിഭാഗം, ജനറല്‍ മെഡിസിന്‍ തുടങ്ങിയ വിഭാഗങ്ങളിലായി നടന്ന ക്യാമ്പുകളില്‍ 500ഓളം രോഗികള്‍ പങ്കെടുത്തു. ഒതയോത്ത് കുടുംബത്തിലെ ഡോക്ടര്‍മാരായ ഡോ. കെ.ടി. ആയിഷ, ഡോ. ഒ. ഷജീം, ഡോ. അലി മുഹമ്മദ്, ഡോ. ബിനിത, ഡോ. കമറുദ്ദീന്‍ എന്നിവര്‍ ക്യാമ്പില്‍ രോഗികളെ പരിശോധിച്ചു. ക്യാമ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കുഞ്ഞബ്ദുല്ല ചിറക്കര അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് കെ.പി. ബിജു, പേരാമ്പ്ര വികസന മിഷന്‍ കണ്‍വീനര്‍ എം. കുഞ്ഞമ്മദ്, അടിക്കൂല്‍ അമ്മദ്, കെ.കെ. ലതിക, പാലിശ്ശേരി കുഞ്ഞമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു. വി.കെ. അബ്ദുറഹ്മാന്‍ സ്വാഗതവും ടി. അബ്ദുറഹ്മാന്‍ നന്ദിയും പറഞ്ഞു. ആഗസ്റ്റ് 13 ചൊവ്വാഴ്ച കക്കറമുക്കിലെ ഒതയോത്ത് തറവാട്ടിൽ നടക്കുന്ന കുടുംബസംഗമം കെ. മുരളീധരന്‍ എം.പി ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.