ഉദ്യോഗസ്ഥരറിഞ്ഞില്ല; ബസ്​സ്​റ്റാൻഡ്​​ കോൺക്രീറ്റ് പ്രവൃത്തി തടഞ്ഞു

ഓമശ്ശേരി: അവധി ദിവസം പൊതുമരാമത്തു ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ കരാറുകാരൻ നടത്തിയ ബസ് സ്റ്റാൻഡ് കോൺക്രീറ്റ് പ്രവൃത്തി അധികൃതർ തടഞ്ഞു. സി.പി.എം അംഗം കെ.കെ. രാധാകൃഷ്ണൻ നൽകിയ പരാതിയെ തുടർന്നാണ് പ്രവൃത്തി നിർത്തിവെച്ചത്. മതിയായ സിമൻറ്, മെറ്റൽ തുടങ്ങിയവ ഉപയോഗിക്കാതെയും ചളിയും മണ്ണും കലർന്ന വെള്ളത്തിലുമാണ് കോൺക്രീറ്റ് പ്രവൃത്തി നടത്തിയതെന്ന് സി.പി.എം ആരോപിച്ചു. അസി. എൻജിനീയറുടെയോ അവർ നിയോഗിക്കുന്ന ഉദ്യോഗസ്ഥരുടെയോ സാന്നിധ്യത്തിൽ മാത്രമേ നിർമാണ പ്രവൃത്തനങ്ങൾ നടത്താൻ പാടുള്ളൂവെന്നാണ് ചട്ടം. എന്നാൽ, കോൺക്രീറ്റ് പ്രവൃത്തി നടക്കുന്ന വിവരം അറിയിച്ചില്ലെന്ന് പഞ്ചായത്ത് പൊതുമരാമത്ത് അസിസ്റ്റൻറ് എൻജിനീയർ അനുശ്രീ പറഞ്ഞു. പരാതിയെ തുടർന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് നിർദേശിച്ചതോടെയാണ് പ്രവൃത്തി നിർത്തിവെച്ചത്. ക്രമക്കേട് നടത്തുന്നതിനാണ് പ്രവൃത്തി അവധി ദിവസം നടത്തിയതെന്ന് സി.പി.എം ആരോപിച്ചു. അഴിമതിയിൽ പ്രതിഷേധിച്ചു ഈ മാസം 13ന് പഞ്ചായത്ത് ഓഫിസിലേക്കു മാർച്ച് നടത്തുമെന്ന് സി.പി.എം അറിയിച്ചു. അവധി ദിവസം പൊതുമരാമത്തു ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ കരാറുകാരൻ നടത്തിയ ബസ് സ്റ്റാൻഡ് കോൺക്രീറ്റ് പ്രവൃത്തി അധികൃതർ തടഞ്ഞു. സി.പി.എം അംഗം കെ.കെ. രാധാകൃഷ്ണൻ നൽകിയ പരാതിയെ തുടർന്നാണ് പ്രവൃത്തി നിർത്തിവെച്ചത്. മതിയായ സിമൻറ്, മെറ്റൽ തുടങ്ങിയവ ഉപയോഗിക്കാതെയും ചളിയും മണ്ണും കലർന്ന വെള്ളത്തിലുമാണ് കോൺക്രീറ്റ് പ്രവൃത്തി നടത്തിയതെന്ന് സി.പി.എം ആരോപിച്ചു. അസി. എൻജിനീയറുടെയോ അവർ നിയോഗിക്കുന്ന ഉദ്യോഗസ്ഥരുടെയോ സാന്നിധ്യത്തിൽ മാത്രമേ നിർമാണ പ്രവൃത്തനങ്ങൾ നടത്താൻ പാടുള്ളൂവെന്നാണ് ചട്ടം. എന്നാൽ, കോൺക്രീറ്റ് പ്രവൃത്തി നടക്കുന്ന വിവരം അറിയിച്ചില്ലെന്ന് പഞ്ചായത്ത് പൊതുമരാമത്ത് അസിസ്റ്റൻറ് എൻജിനീയർ അനുശ്രീ പറഞ്ഞു. പരാതിയെ തുടർന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് നിർദേശിച്ചതോടെയാണ് പ്രവൃത്തി നിർത്തിവെച്ചത്. ക്രമക്കേട് നടത്തുന്നതിനാണ് പ്രവൃത്തി അവധി ദിവസം നടത്തിയതെന്ന് സി.പി.എം ആരോപിച്ചു. അഴിമതിയിൽ പ്രതിഷേധിച്ചു ഈ മാസം 13ന് പഞ്ചായത്ത് ഓഫിസിലേക്കു മാർച്ച് നടത്തുമെന്ന് സി.പി.എം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.