കൊടുവള്ളി: സിറാജ് ദിനപത്രം തിരുവനന്തപുരം യൂനിറ്റ് മേധാവി കെ.എം. ബഷീറിൻെറ ദാരുണ മരണത്തിൽ കൊടുവള്ളി പ്രസ് ക്ലബ് . പ്രസിഡൻറ് കെ.കെ.എ. ജബ്ബാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഷ്റഫ് വാവാട്, കെ.സി. സോജിത്ത്, എം. അനിൽകുമാർ, കെ.കെ. ഷൗക്കത്ത്, അഖിൽ താമരശ്ശേരി, എൻ.പി.എ. മുനീർ, ബഷീർ ആരാമ്പ്രം, പി.സി. മുഹമ്മദ്, സിദ്ദീഖ് പന്നൂർ, എ.കെ. ലോഹിതാക്ഷൻ എന്നിവർ സംസാരിച്ചു. മതേതര കക്ഷികൾ നിലപാട് പുനഃപരിശോധിക്കണം -വെൽഫെയർ പാർട്ടി കൊടുവള്ളി: ഫാഷിസ്റ്റ് ഭരണകാലത്ത് മതേതര രാഷ്ട്രീയകക്ഷികൾ നിലപാട് പുനഃപരിശോധിക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് അസ്ലം ചെറുവാടി അഭിപ്രായപ്പെട്ടു. കൊടുവള്ളി മണ്ഡലം വെൽഫെയർ പാർട്ടി കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡൻറ് സദ്റുദ്ദീൻ ഓമശ്ശേരി അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറിമാരായ ജയപ്രകാശൻ മടവൂർ, മുസ്തഫ പാലാഴി, വി.പി. നജീബ്, ഹാരിസ് നരിക്കുനി, ഫസലുൽ ബാരി, എൻ.പി. ഇഖ്ബാൽ എന്നിവർ സംസാരിച്ചു. സെക്രട്ടറി ശിഹാബ് വെളിമണ്ണ സ്വാഗതവും യു.കെ. ഖാദർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.