ആയഞ്ചേരി: മുക്കടത്തും വയൽ ശാഖ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അഭിഭാഷകയായി എൻറോൾ ചെയ്ത മുർഷിദ അസ്ലമിനെയും മെഡിക്കൽ പ്രവേശന പരീക്ഷയിൽ ഉയർന്ന റാങ്ക് നേടിയ അസ്നിയ അമ്മച്ചാണ്ടിയെയും അനുമോദിച്ചു. ഹജ്ജിന് പോകുന്ന ഹജ്ജാജിമാർക്ക് യാത്രയയപ്പ് നൽകി. ജില്ല മുസ്ലിം ലീഗ് സെക്രട്ടറി നൊച്ചാട്ട് കുഞ്ഞബ്ദുല്ല ഉദ്ഘാടനം ചെയ്തു. സി.എം. അഹമ്മദ് മൗലവി, കിളിയമ്മൽ കുഞ്ഞബ്ദുല്ല, മൻസൂർ എടവലത്ത്, എം.വി. റഷീദ്, പി.ടി. അബ്ദുൽ കരീം, റിയാസ് മനത്താനത്ത്, കെ.പി. ലത്തീഫ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.