പരാജയങ്ങളെ ആത്മവിശ്വാസത്തോടെ നേരിടണം -ജി. മാധവൻ നായർ

പാലേരി: പരാജയങ്ങളെ ആത്മവിശ്വാസത്തോടെ നേരിടണമെന്നും പഠിച്ചത് ഇളം തലമുറക്ക് പകർന്നുനൽകണമെന്നും ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ജി. മാധവൻ നായർ. റീസെറ്റ് ടാലൻറ്സിൻെറ മൂന്നാമത് ബാച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചങ്ങരോത്ത്, കറ്റ്യാടി, മരുതോങ്കര, കൂത്താളി, വേളം പഞ്ചായത്തിലെ മിടുക്കരായ എട്ടാംക്ലാസ് വിദ്യാർഥികളെ കണ്ടെത്തി അഞ്ചുവർഷത്തെ തുടർ പരിശീലനം നൽകുന്ന പദ്ധതിയാണ് റീസെറ്റ് ടാലൻറ്സ്. ഡോ. ഇസ്മായിൽ മരുതേരി മുഖ്യ പ്രഭാഷണം നിർവഹിച്ചു. റീസെറ്റ് ചെയർമാൻ ഡോ. സി.എച്ച്. ഇബ്രാഹിം കുട്ടി അധ്യക്ഷത വഹിച്ചു. മൂസ കോത്തമ്പ്ര, സൗഫി താഴെക്കണ്ടി, കെ. ബാലനാരായണൻ, ടി. സലീം, പി.കെ. നവാസ്, ആർ. സീന, എസ്.പി. കുഞ്ഞമ്മദ് എന്നിവർ സംസാരിച്ചു. ചങ്ങരോത്ത് പഞ്ചായത്തിൽനിന്ന് എൽ.എസ്.എസ്, യു.എസ്.എസ്, എൻ.എം.എം.എസ്.ഇ സ്കോളർഷിപ് നേടിയവെരയും എസ്.എസ്.എൽ.സി, പ്ലസ്ടു ഉന്നത വിജയം നേടിയവരെയും പ്രവേശന പരീക്ഷകളിൽ റാങ്ക് നേടിയവരെയും അനുമോദിച്ചു. എൻ.എം.എം.എസ്.ഇ നേടിയ വിദ്യാർഥികൾക്ക് നെല്ലിയാൽ രാമൻകുട്ടി നായരുടെ സ്മരണക്കുള്ള കാഷ് അവാർഡും വിതരണം ചെയ്തു. റീസെറ്റ് ജനറൽ സെക്രട്ടറി കെ.വി. കുഞ്ഞിരാമൻ സ്വാഗതവും സെഡ്.എ. അബ്ദുല്ല സൽമാൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.