കട പൊളിച്ച​ുമാറ്റാൻ നീക്കം, കോൺഗ്രസ് സംരക്ഷണവലയം തീർത്തു

നാദാപുരം: വിലങ്ങാട് ഇന്ദിര നഗറിൽ കട പൊളിച്ചുമാറ്റാനുള്ള നരിപ്പറ്റ പഞ്ചായത്ത് നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം. കോൺഗ്രസ് വിലങ്ങാട് മേഖല കമ്മിറ്റി കടക്കുമുമ്പിൽ പ്രതിഷേധ സംരക്ഷണ വലയം തീർത്തു. അഞ്ച് വർഷത്തോളം നരിപ്പറ്റ പഞ്ചായത്ത് രാഷ്ട്രീയ പകപോക്കലിൻെറ ഭാഗമായി കെട്ടിട ലൈസൻസ് നൽകാത്ത തോട്ടുങ്കൽ സിദ്ദീഖിൻെറ കടക്കുമുമ്പിലാണ് കോൺഗ്രസ് പ്രവർത്തകർ സംരക്ഷണ വലയം തീർത്ത് പ്രതിഷേധിച്ചത്. സിദ്ദീഖിൻെറ കടക്ക് ലൈസൻസ് നൽകാത്തതിനു പിന്നിൽ പ്രാദേശിക സി.പി.എം നേതാവിൻെറ ഇടപെടലാണെന്നാണ് ആരോപണം. കടക്കുമുമ്പിലെ കോൺഗ്രസ് കൊടിമരം മാറ്റാത്തതാണ് പുതുക്കിപ്പണിത കെട്ടിടത്തിന് അഞ്ചുവർഷം കഴിഞ്ഞിട്ടും അനുമതി നിഷേധിക്കാൻ ഇടയാക്കിയതത്രെ. കോൺഗ്രസും യൂത്ത് കോൺഗ്രസ് ഉൾപ്പെടെ നരിപ്പറ്റ പഞ്ചായത്തിൻെറ നീക്കത്തിനെതിരെ പ്രത്യക്ഷ സമരവുമായി രംഗത്തെത്തിയിട്ടുണ്ട്. സിദ്ദീഖിൻെറ കടക്ക് മുമ്പിൽ നടന്ന സംരക്ഷണ വലയം ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ജോസ് ഇരിപ്പക്കാട്ട് ഉദ്ഘാടനം ചെയ്തു. വിപിൻ തോമസ്, സി.എൻ. കണ്ണൻ, ജോൺസൻ ഒലിക്കൽ, സാബു ആലപ്പാട്ട്, സോജൻ പൊൻ മലക്കുന്ന്, രഞ്ജിത് സ്കറിയ, ഹുസൈൻ കാരാടൻ, എ.വി. കണ്ണൻ, ജോയി താനിക്കൽ, മുസ്തഫ, ശിവൻകുട്ടി, ഇബ്രാഹിം തോട്ടുങ്കൽ തുടങ്ങിയവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.