ഫറോക്ക്: നഗരസഭ ലൈഫ്-പി.എം.എ.വൈ. ഭവന പദ്ധതി പ്രകാരം വീട് പൂര്‍ത്തീകരിച്ചിട്ടുള്ള അര്‍ഹതപ്പെട്ട ഗുണഭോക്താക് കള്‍ക്ക് അവസാന ഗഡുവും ലൈഫ് പദ്ധതി പ്രകാരം വർധിപ്പിച്ചുനല്‍കിയ ഒന്നര ലക്ഷം രൂപയുടെ ചെക്കും തൊഴില്‍-എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ വിതരണം ചെയ്യും. ചടങ്ങ് 30ന് വൈകീട്ട് അഞ്ചിന് സ്രാങ്കുപടി എ ഫോർ സെലിബ്രേഷൻ ഹാളില്‍ നടക്കും. നഗരസഭയിലെ പൂര്‍ത്തീകരിച്ച ഏറ്റവും നല്ല ലൈഫ്- പി.എം.എ.വൈ. ഭവനത്തിനുള്ള 19,000 രൂപയുടെ കാഷ് അവാര്‍ഡ് വി.കെ.സി. മമ്മദ് കോയ എം.എൽ.എ വിതരണം ചെയ്യും. പരിപാടിയില്‍ എല്ലാ പി.എം.എ.വൈ - ലൈഫ് ഗുണഭോക്താക്കളും പങ്കെടുക്കേണ്ടതാണെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.