ഉപതെരഞ്ഞെടുപ്പ്: എൽ.ഡി.എഫ് ആഹ്ലാദ പ്രകടനം നടത്തി

കൊടുവള്ളി: നഗരസഭയിലെ വാരിക്കുഴിത്താഴം ഡിവിഷനിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച എൽ.ഡി.എഫ് പ്രവർത്തകർ കൊടുവള് ളിയിലും വാരിക്കുഴിത്താഴത്തും ആഹ്ലാദ പ്രകടനം നടത്തി. 306 ൻെറ മിന്നുന്ന ഭൂരിപക്ഷത്തിലാണ് എൽ.ഡി.എഫിലെ സി.പി.എം അംഗമായ അരീക്കോട്ടിൽ അനിത വിജയിച്ച് ഡിവിഷൻ നിലനിർത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ച പി.കെ. ഷീബക്ക് 263 വോട്ടിൻെറ ഭൂരിപക്ഷമാണുണ്ടായിരുന്നത്. ഉപതെരഞ്ഞെടുപ്പിൽ 43 വോട്ട് അധികം നേടി. മുൻ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഡിവിഷനിൽ സ്ഥാനാർത്ഥിയുണ്ടായിരുന്നില്ല. കൊടുവള്ളിയിൽ എൽ.ഡി.എഫ് നടത്തിയ പ്രകടനത്തിന് കെ. ബാബു, യു.കെ. അബൂബക്കർ, സി.പി. നാസർകോയ തങ്ങൾ, ഇ.സി. മുഹമ്മദ്, പി. സി. വേലായുധൻ, കെ.സി.എൻ. അഹമ്മദ് കുട്ടി, എം.പി. മൊയ്തീൻ, പി.ടി.സി. ഗഫുർ, ബഷീർ, ഒ.പി.ഐ. കോയ, ഒ.ടി. സുലൈമാൻ, ഒ.പി.റഷീദ് തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.