വിജയശിൽപിക്ക് നാടി​െൻറ ആദരം

വിജയശിൽപിക്ക് നാടിൻെറ ആദരം മുക്കം: നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറുശത മാനം വിജയം നേടുന്നതിന് പിന്നിൽ പ്രവർത്തിച്ച വിജയോത്സവം കൺവീനർ ജാഫർ ചെമ്പകത്തിന് നാടിൻെറ ആദരം. മുക്കം നഗരസഭ ചെയർമാൻ വി. കുഞ്ഞൻ മാസ്റ്റർ ജാഫർ ചെമ്പകത്തിനെ പൊന്നാട അണിയിച്ചു. വിജയോത്സവത്തിൻെറ ഭാഗമായി വിവിധ പരിപാടികൾ ആവിഷ്കരിച്ചു നടപ്പാക്കിയതാണ് ഈ വിജയത്തിളക്കത്തിന് പിന്നിൽ എന്ന് കുഞ്ഞൻ മാസ്റ്റർ ചൂണ്ടിക്കാട്ടി. മുനിസിപ്പൽ കൗൺസിൽ അംഗം സി.പി. ബുഷ്റ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻറ് വി.പി. അബൂബക്കർ, എസ്.എം.സി. ചെയർമാൻ വി.പി. ഖാലിദ്, പ്രിൻസിപ്പൽ കെ. അബ്ദുൽ റഹിം, ടി.ടി. ഷാജു, ഇ. കെ. അബ്ദുൽ സലാം, ടോമി ചെറിയാൻ, കെ.ടി. നസീമ, ഷൈജ ജോസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.