ഊര്‍ജ സംരക്ഷണ പദ്ധതിയുമായി സ്‌കൗട്ട്സ് ആൻഡ്​ ഗൈഡ്സ്

താമരശ്ശേരി: കുട്ടികളില്‍ ഊര്‍ജ സംരക്ഷണ അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടുകൂടി ഭാരത് സ്‌കൗട്ട്സ് ആൻഡ് ഗൈഡ്സ് ഊര്‍ജ സംരക്ഷണ പദ്ധതി തുടങ്ങി. വിദ്യാലയങ്ങളിലും വീടുകളിലും വെള്ളം, ഭക്ഷണ പദാർഥങ്ങള്‍, ഇലക്ട്രിക് ഉപകരണങ്ങളുടെ ഉപയോഗം എന്നിവയില്‍കൂടി ഊർജ ഉപയോഗം കുറക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. ഇതിന് മുന്നൊരുക്കമായി സ്‌കൗട്ട്സ്-ഗൈഡ്സ് അധ്യാപകര്‍ക്ക് നല്‍കിയ മാർഗനിർദേശ ക്ലാസ് അസി. സ്റ്റേറ്റ് ഓർഗനൈസിങ് കമീഷണര്‍ കെ. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ജില്ല കമീഷണര്‍ വി.ഡി. സേവ്യര്‍ അധ്യക്ഷത വഹിച്ചു. എനര്‍ജി മാനേജ്മൻെറ് സൻെറര്‍ ജില്ല കോഒാഡിനേറ്റര്‍ ഡോ. സിജേഷ് ക്ലാസിന് നേതൃത്വം നല്‍കി. ജില്ല സെക്രട്ടറി വി.ടി. ഫിലിപ്, എം.ഇ. ഉണ്ണികൃഷ്ണന്‍, ഷംസുദ്ദീന്‍, ത്രേസ്യാമ്മ തോമസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.