വിദ്യാർഥികളുമായി സംവദിച്ചു

താമരശ്ശേരി: അണ്ടോണ എ.എം.യു.പി സ്‌കൂളില്‍ രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും പ്രചോദനമാവുന്നതിനുവേണ്ടി ഏഷ്യന്‍ ഒളിമ്പിക്‌സ് ജേതാവ് മുഹമ്മദ് സാലിഹുമായി സംവാദം സംഘടിപ്പിച്ചു. ജന്മനാ കാഴ്ചശേഷിയില്ലാത്ത മുഹമ്മദ് സാലിഹ് തൻെറ ഇച്ഛാശക്തികൊണ്ട് പരിമിതികളെ മറികടന്ന് ചെസ്സിലാണ് ഏഷ്യന്‍ ഒളിമ്പിക്‌സ് മെഡല്‍ നേടിയത്. രക്ഷിതാക്കള്‍ക്കുള്ള ട്രെയിനിങ്ങിന് മുഹമ്മദ് ഷാഫി, ഷഫീഖ് എളേറ്റില്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഹെഡ്മിസ്ട്രസ് വിനീത അധ്യക്ഷത വഹിച്ചു. റീന ബഷീര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.