തിരുവമ്പാടി: പ്രളയ പുനരധിവാസ പദ്ധതിയുടെ ഭാഗമായി തിരുവമ്പാടിയിൽ പീപ്ൾസ് ഫൗണ്ടേഷൻ നിർമിച്ച രണ്ടു വീടുകൾ കൈമാറി. ചടങ്ങ് മാധ്യമം-മീഡിയവൺ ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. താക്കോൽദാനം ജമാഅത്തെ ഇസ്ലാമി ജില്ല ജനറൽ സെക്രട്ടറി എം.സി. സുബ്ഹാൻ ബാബു, ഇസ്ലാമിക് വെൽെഫയർ ട്രസ്റ്റ് ട്രഷറർ അബ്ദുറഹ്മാൻ തറുവൈ എന്നിവർ നിർവഹിച്ചു. പി. അബ്ദുല്ല അധ്യക്ഷത വഹിച്ചു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ടി. അഗസ്റ്റിൻ, ഫാ. ജോസ് ഓലിയക്കാട്ടിൽ, സ്വാമി ജ്ഞാനചൈതന്യ, ഗീത വിനോദ്, റംല ചോലക്കൽ, ഏലിയാമ്മ ജോർജ്, സാലിം ജി. റോഡ്, ജിജി ഇല്ലിക്കൽ, ഫഫീക്ക് പയ്യടിപറമ്പിൽ, കെ.സി. മാത്യു, സാലസ് മാത്യു, ശാഫി കരിബുലാക്കൽ, ഷിജി ജോസഫ്, ടി.കെ. ഷഫീക്ക്, ബിനു ജോസ്, പി. മമ്മൂട്ടി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.