ലഹരിക്കെതിരെ ബോധവത്​കരണവുമായി കുട്ടിക്കൂട്ടം

ഫറോക്ക്: നല്ലൂര്‍ നാരായണ എല്‍.പി. സ്‌കൂളിൻെറ പരിസരത്തെ വീടുകളില്‍ ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്തി ബോധവത്കരണം നടത്താന്‍ തീരുമാനം. ലഹരിവിരുദ്ധ ദിനാചരണത്തിൻെറ ഭാഗമായി നല്ലൂര്‍ നാരായണ ബേസിക് എല്‍.പി. സ്‌കൂളില്‍ നടന്ന ചടങ്ങിലാണ് ഇതിനായി പദ്ധതികള്‍ ആവിഷ്‌കരിച്ചത്. ഒരാഴ്ചക്കകം ഇതിനായി കുട്ടികള്‍ അധ്യാപകര്‍ക്കൊപ്പം പരിസരത്തെ വീടുകളില്‍ സന്ദര്‍ശനം നടത്തും. വിദ്യാർഥികളുടെ നേതൃത്വത്തിലായിരുന്നു വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിച്ചത്. കൂട്ടയോട്ടം, സ്‌കൂള്‍ പരിസരങ്ങളില്‍ ലഹരി വിരുദ്ധ പോസ്റ്ററുകള്‍ പതിക്കൽ, ലഹരിക്ക് അടിമപ്പെടുകയില്ലെന്ന പ്രതിജ്ഞ എന്നിവ നടത്തി. കൗണ്‍സിലർ പി. ബിജു ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകൻ ടി. സുഹൈല്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അധ്യാപകരായ പി. ബീന, ടി. ശുഹൈബ എന്നിവർ നേതൃത്വം നല്‍കി. അധ്യാപകരും പൂര്‍വ വിദ്യാര്‍ഥികളും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.