വായന വാരാചരണ സമാപനം

ഫറോക്ക്: തുമ്പപ്പാടം ഐ.ഇ.എം.യു.പി. സ്കൂളിലെ വായന വാരാചരണത്തിൻെറ ഭാഗമായി നടത്തിയ വിവിധ പരിപാടികളുടെ സമാപനവും വായ നമുറിയുടെ ഉദ്ഘാടനവും കവി മൂസക്കോയ കോട്ടപറമ്പ് നിർവഹിച്ചു. വിദ്യാർഥികളുമായി സംവദിച്ചു. അമ്മ ലൈബ്രറി ഉദ്ഘാടനം, വായനദിന ക്വിസ്, പുസ്തക വായനമത്സരം, അക്ഷരപ്പതിപ്പ് പ്രകാശനം, ക്ലാസ് ലൈബ്രറി ശാക്തീകരണം എന്നിവ നടന്നു. പ്രധാനാധ്യാപകൻ കെ. റഫീഖ് ഹസൻ അധ്യക്ഷത വഹിച്ചു. ബുഷ്റ മുനീർ സ്വാഗതവും ഇ. ആബിദ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.