ബഡ്സ് സ്കൂളിൽ സ്പെഷൽ അയൽക്കൂട്ടവും ബാലസഭയും തുടങ്ങി

ഈങ്ങാപ്പുഴ: പുതുപ്പാടി ഗ്രാമപഞ്ചായത്തിന് കീഴിലുള്ള ബഡ്സ് സ്കൂളിൽ സ്പെഷൽ അയൽക്കൂട്ടവും ബാലസഭയും ആരംഭിച്ചു. ബ ഡ്സ് സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കളെ ഉൾപ്പെടുത്തിയാണ് അയൽക്കൂട്ടം ആരംഭിച്ചത്. ഇതോടെ, പുതുപ്പാടി പഞ്ചായത്തിൽ സി.ഡി.എസിന് കീഴിൽ മൂന്ന് സ്പെഷൽ അയൽക്കൂട്ടം പ്രവർത്തിക്കുന്നുണ്ട്. സ്നേഹതീരം എന്ന പേരിൽ ആരംഭിച്ച അയൽക്കൂട്ടത്തിൽ 20 അംഗങ്ങളുണ്ട്. പ്രസിഡൻറായി മറിയാമ്മയെയും സെക്രട്ടറിയായി റസീനയെയും തിരഞ്ഞെടുത്തു. കൂടാതെ, പഠിതാക്കളായ കുട്ടികളെ ഉൾപ്പെടുത്തി സ്നേഹ എന്ന പേരിൽ ബാലസഭയും ആരംഭിച്ചു. അയൽക്കൂട്ടത്തിൻെറ പ്രവർത്തനത്തിനാവശ്യമായ രജിസ്റ്റർ, മിനിറ്റ്സ് ബുക്ക്, അംഗങ്ങൾക്കുള്ള പാസ്ബുക്ക് എന്നിവ വാർഡ് മെംബർ ഫാത്തിമ ബീവി ഭാരവാഹികൾക്ക് കൈമാറി. സി.ഡി.എസ് ചെയർപേഴ്‌സൺ സീന ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ ഫസ്ന, സ്നേഹിത കൗൺസിലർ ദിവ്യ, വൈസ് ചെയർപേഴ്‌സൺ ഷീബ സജി, സി.ഡി.എസ് അംഗം ദേവി രാജൻ, എ.ഡി.എസ് ഭാരവാഹികളായ സൗമിനി വിജയൻ, രതി ദിലീപ്, ടീച്ചർമാരായ ഹസീന, ഷിൽന എന്നിവർ പങ്കെടുത്തു. FRI EAGA10 ക്വാപ്ഷൻ: സ്പെഷൽ അയൽക്കൂട്ടത്തിനും ബഡ്സ് സ്കൂളിനും ആവശ്യമായ ഓഫിസ് ഫയലുകൾ വാർഡ് മെംബർ ഫാത്തിമ ബീവി ഭാരവാഹികൾക്ക് കൈമാറുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.