ബേപ്പൂർ: അഗ്നിശമന സേനയുടെ ജില്ലയിലെ പ്രവർത്തനങ്ങൾ കാര്യക്ഷമവും കുറ്റമറ്റ രീതിയിലുള്ളതുമാക്കുന്നതിന് പുതിയ വാഹനങ്ങൾ എത്തി. അത്യാധുനിക രക്ഷാ ഉപകരണങ്ങളടങ്ങിയ വാഹനങ്ങളുടെ ഫ്ലാഗ്ഓഫ് ശനിയാഴ്ച 11ന് കോഴിക്കോട് ഡിവിഷൻ ആസ്ഥാനമായ മീഞ്ചന്ത ഫയർ ആൻഡ് റെസ്ക്യു ഓഫിസ് അങ്കണത്തിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിക്കും. നഗരത്തിൽ കഴിഞ്ഞ വർഷങ്ങളിലുണ്ടായ വലിയ തീപിടിത്തങ്ങൾ നിയന്ത്രണ വിധേയമാക്കുന്നതിൽ നിലവിലുള്ള അഗ്നിരക്ഷാ വാഹനങ്ങളുടെ പരിമിതികൾ അഗ്നിശമന സേന മേധാവി സർക്കാറിൻെറ ശ്രദ്ധയിൽപെടുത്തിയിരുന്നു. ഇതിൻെറ അടിസ്ഥാനത്തിലാണ് തീയണക്കാൻ സഹായിക്കുന്ന അത്യാധുനിക 'എയർപോർട്ട് മോഡൽ' ഫയർ വാഹനങ്ങൾ അനുവദിച്ചത്. മിനിറ്റിൽ 4000 ലിറ്റർ വെള്ളം ചീറ്റാൻ കഴിയും. എം.എ.എൻ കമ്പനിയുടെ മൾട്ടി ആക്സിൽ വാഹനം വലിയ തീപിടിത്തങ്ങൾ വരെ പെട്ടെന്ന് നിയന്ത്രണ വിധേയമാക്കുന്നതിന് സഹായകമാണ്. എണ്ണ ടാങ്കർ തീപിടിത്തങ്ങൾ നിയന്ത്രണവിധേയമാക്കാൻ ഉതകുന്ന ഫോം ടെൻഡർ വാഹനവും അഗ്നിരക്ഷ ഉപകരണങ്ങൾ അപകട സ്ഥലങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള മൾട്ടി യൂട്ടിലിറ്റി വാഹനവും പുതുതായി എത്തിച്ചവയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.