ബേപ്പൂർ: മലബാറിലെ വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ബേപ്പൂർ പുലിമുട്ടിലെ നടപ്പാത ഇരുട്ടിലായിട്ട് കാലമേറെയാ യി. കോഴിക്കോട് ഭാഗത്തുനിന്നും മലപ്പുറം, കണ്ണൂർ, വയനാട് തുടങ്ങിയ അയൽ ജില്ലകളിൽനിന്നും ധാരാളം വിനോദസഞ്ചാരികളും പഠനസംഘങ്ങളും സന്ദർശനത്തിന് ബേപ്പൂരിലെ പുലിമുട്ടിലെത്താറുണ്ട്. സമുദ്രത്തിലേക്ക് നീണ്ടുനിൽക്കുന്ന ഒരു കിലോമീറ്ററിൽ അധികം നീളം വരുന്ന പുലിമുട്ട് നടപ്പാതയുടെ ഇരുവശങ്ങളിലായി സ്ഥാപിച്ച അലങ്കാര വിളക്കുകളിൽ ഒരെണ്ണംപോലും കത്താത്തത് കാരണം സന്ധ്യയാകുമ്പോഴേക്കും ഇവിടെ കൂരിരുട്ടാണ്. ഇതിനാൽ സഞ്ചാരികൾ നേരേത്തതന്നെ സ്ഥലം വിടുകയാണ്. നിലത്ത് വിരിച്ച ഇൻറർലോക് കട്ടകളിൽ പലതും ഇളകിയതും പൊട്ടിപ്പൊളിഞ്ഞതും നഷ്ടപ്പെട്ട നിലയിലുമാണ്. ഇരിപ്പിടങ്ങളിൽ മാർബ്ൾ പലകയിൽ പലതും കാണാനുമില്ല. പുലിമുട്ടിൽ അടിസ്ഥാന സൗകര്യം ഒരുക്കുന്നതും പരിപാലനം നടത്തുന്നതും ജില്ല ടൂറിസം അധികൃതരാണ്. പുലിമുട്ടിലെ വിനോദസഞ്ചാര സാധ്യതകൾ ഉപയോഗപ്പെടുത്താത്ത ഡിസ്ട്രിക്ട് ടൂറിസം ഡെവലപ്മൻെറ് കോർപറേഷൻെറ അലംഭാവത്തോട് സഞ്ചാരികൾക്കും നാട്ടുകാർക്കും പ്രതിഷേധമുണ്ട്. ഇരുട്ടിനെ മറയാക്കി സാമൂഹികദ്രോഹികൾ ഇവിടെ താവളമാക്കുമോ എന്ന ആശങ്കയിലാണ് പ്രദേശത്തുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.