ചാലിയം മത്സ്യവിപണന കേന്ദ്രം ശുചീകരിച്ചു

ചാലിയം: മത്സ്യാവശിഷ്ടങ്ങളും പാഴ്വസ്തുക്കളും നിറഞ്ഞ ഫിഷ് ലാൻഡിങ് സൻെറർ ശുചീകരിച്ചു. ഗ്രാമപഞ്ചായത്ത്, ആരോഗ്യ വ കുപ്പ് എന്നിവയുടെ നേതൃത്വത്തിൽ തൊഴിലാളികളുടെ കൂടി സഹകരണത്തോടെയായിരുന്നു പ്രവർത്തനം. കേന്ദ്രത്തിന് അവധിയായ വെള്ളിയാഴ്ച മുൻ നിശ്ചയപ്രകാരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.കെ. അജയകുമാർ, വൈസ് പ്രസിഡൻറ് എം.നിഷ, ആരോഗ്യസ്ഥിരം സമിതി അധ്യക്ഷൻ പിലാക്കാട്ട് ഷൺമുഖൻ, വാർഡ് അംഗങ്ങൾ, ഹെൽത്ത് ഇൻസ്പെക്ടർ ശ്രീജ നോബ്ൾ, ജെ.എച്ച്.ഐമാരായ റോമൽ, സ്വപ്ന എന്നിവരുടെ നേതൃത്വത്തിൽ ഉപയോഗത്തിലുള്ള മുഴുവൻ ഭാഗങ്ങളും വൃത്തിയാക്കി. നിർത്തിയിട്ട വള്ളങ്ങൾ, മത്സ്യപ്പെട്ടികൾ തുടങ്ങിയവയിൽ മഴവെള്ളം കെട്ടിനിന്ന് നിറയെ കൊതുകുകൂത്താടിയുണ്ടായിരുന്നു. മണ്ണുമാന്തിയന്ത്രം കൊണ്ടുവന്ന് ഇവയെല്ലാം കമിഴ്ത്തി കൂത്താടി മുക്തമാക്കി. പാഴ്വസ്തുക്കൾ ഒഴിഞ്ഞ സ്ഥലത്ത് കുഴിച്ചുമൂടി. കോൺക്രീറ്റ് പ്രതലം കഴുകി വൃത്തിയാക്കുക കൂടി ചെയ്തതോടെ മത്സ്യകേന്ദ്രം പുത്തനായി. തൊഴിലാളികളും നാട്ടുകാരും മനസ്സുവെച്ചാൽ ഇടക്കിടെ ഇപ്രകാരം വൃത്തിയാക്കി മത്സ്യകേന്ദ്രം സംരക്ഷിക്കാനാകുമെന്ന സന്ദേശം നൽകിക്കൊണ്ടാണ് പ്രവൃത്തി പൂർത്തിയാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.