KC LEAD നായപിടിത്തം സജീവം: 1029 എണ്ണം വലയിലായി

കോഴിക്കോട്: ആധുനിക സൗകര്യങ്ങളോടെ പൂർത്തീകരിച്ച നഗരസഭയുടെ ആനിമല്‍ ബര്‍ത്ത് കണ്‍ട്രോൾ (എ.ബി.സി) ഹോസ്പിറ്റലിൻെറ പ്രവർത്തനങ്ങൾ വിജയത്തിലേക്ക്. ആശുപത്രി പ്രവർത്തനത്തിൻെറ ഭാഗമായി നടപ്പാക്കുന്ന നായ്ക്കളെ പിടികൂടി ഷണ്ഡീകരിച്ച് പേവിഷബാധക്കെതിരെയുള്ള കുത്തിെവപ്പ് നൽകി വിടുന്ന പദ്ധതിയാണ് പുരോഗമിക്കുന്നത്. പദ്ധതി തുടങ്ങിയ കഴിഞ്ഞ മൂന്നു മാസത്തിനിടെ നഗരത്തിൽ വിവിധയിടങ്ങളിൽനിന്ന് 1029 നായ്ക്കളെ പിടികൂടിയതായാണ് കണക്ക്. ഇവയിൽ 981 എണ്ണത്തിന് ഇതിനകം വന്ധ്യംകരണ ശസ്ത്രക്രിയ നടത്തി. സൗത് ബീച്ച് ഭാഗത്തായിരുന്നു വ്യാഴാഴ്ച നായപിടിത്തം. പരിശീലനം ലഭിച്ചവരുടെ സഹായത്തോടെയാണ് തെരുവ് നായ്ക്കളെ പിടികൂടുന്നത്. ശേഷം ആശുപത്രിയിൽ എത്തിച്ച് വന്ധ്യകരണ ശസ്ത്രക്രിയ ചെയ്ത് മുറിവ് ഉണങ്ങിയ ശേഷം പ്രതിരോധ കുത്തിവെപ്പ് നൽകി പിടിച്ച സ്ഥലത്തു തന്നെ വിടും. ഓരോ വർഷവും ഫീൽഡ് തലത്തിൽ പ്രതിരോധ കുത്തിവെപ്പുകൾ നടത്തി പേ വിഷബാധ നിർമാർജനം ചെയ്യുകയും ലക്ഷ്യമാണ്. എ.ബി.സി പദ്ധതി തുടങ്ങും മുമ്പ് നായ്ക്കളുടെ സെൻസസ് പൂർത്തിയായതാണ്. മെഡിക്കൽ കോളജ്, ജില്ല കോടതി വളപ്പ് തുടങ്ങി ഭാഗത്തു നിന്നാണ് ആദ്യം പിടികൂടിയത്. ഇവിടങ്ങളിൽ നായ ശല്യം കുറഞ്ഞതായാണ് നിഗമനം. നായെ തുറന്നു വിടുേമ്പാൾ ചില കോണുകളിൽനിന്ന് എതിർപ്പുകളുണ്ടാവുന്ന സാഹചര്യത്തിൽ പിടിക്കുേമ്പാൾ തന്നെ റെസിഡൻറ്സ് അസോസിയേഷനുകളോടും മറ്റും തുറന്ന് വിടുന്നതിൽ എതിർപ്പില്ലെന്ന് അധികൃതർ ഉറപ്പ് വാങ്ങുന്നുണ്ട്. ശസ്ത്രക്രിയ ചെയ്ത നായ്ക്കളെ പിടികൂടിയയിടത്തു തന്നെ തുറന്നു വിടുന്നത് വീണ്ടും ശല്യമാവുമെന്ന ധാരണ ശരിയല്ലെന്ന് വിദഗ്ധർ പറയുന്നു. കോളനികളായി ജീവിക്കാനിഷ്ടപ്പെടുന്ന നായ്ക്കൾ ഏതെങ്കിലും പ്രദേശത്ത് നായ്ക്കൾ ഇല്ലാതായാൽ അങ്ങോട്ട് ചേക്കേറും. എന്നാൽ, വന്ധ്യംകരിച്ച നായ്ക്കൾ വീണ്ടും എത്തിയാൽ മറ്റ് നായ്ക്കൾ അവിേടക്ക് ചേക്കേറില്ല. പെറ്റ് പെരുകാത്തതിനാൽ ശല്യവും ഒഴിവാകും. എ.ബി.സി പദ്ധതിയുടെ പ്രത്യേക എംബ്ലമുള്ള യൂനിേഫാമുമായി വാഹനത്തിൽ വരുന്നവർക്ക് മാത്രമേ നഗരത്തിൽ നായപിടിത്തത്തിന് അനുവാദമുള്ളൂ. മഞ്ഞയൂനിഫോമിൽ പ്രത്യേകം സജ്ജീകരിച്ച വാഹനത്തിലാണ് സംഘം എത്തുക. നഗരസഭ ആരോഗ്യ വിഭാഗം മേധാവി ഡോ. ആർ.എസ്. ഗോപകുമാർ, വെറ്ററിനറി സർജൻ ഡോ. ഗ്രീഷ്മ വി.എസ് എന്നിവരുടെ മേൽനോട്ടത്തിൽ മൂന്ന് സർജന്മാർ, അനസ്തേഷ്യ സ്പെഷലിസ്റ്റ് തുടങ്ങിയവരാണ് ആശുപത്രിയിൽ പ്രവർത്തിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.