ജോയൻറ്​ കൗൺസിൽ മാർച്ചും ധർണയും

കോഴിക്കോട്: ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലെ ആശങ്കകൾ പരിഹരിക്കുക, സിവിൽ സർവിസിലെ കരാർ വത്കരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജോയൻറ് കൗൺസിൽ ഓഫ് സ്റ്റേറ്റ് സർവിസ് ഓർഗനൈസേഷൻ ജില്ല കമ്മിറ്റി കലക്ടറേറ്റ് മാർച്ചും ധർണയും നടത്തി. ധർണ സംസ്ഥാന വൈസ് ചെയർമാൻ കെ.എ. ശിവൻ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി സി.വി. മണി, പ്രസിഡൻറ് രാം മനോഹർ, ഡോ. ടി.എം. ബേബി, ടി.എം. സജീന്ദ്രൻ, ടി. രത്നദാസ് എന്നിവർ സംസാരിച്ചു. ശിവൻ തറയിൽ, കെ. ജയപ്രകാശ്, കെ. രഞ്ജിത്ത്, വി.വി. തങ്കമ്മ, അഖിലേഷ്, െഎ.ടി. മിനി എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.