സ്വർണമാല തിരിച്ചുനൽകി വീട്ടമ്മ മാതൃകയായി

വളയം: കളഞ്ഞുകിട്ടിയ ആറുപവൻ സ്വർണാഭരണം വീട്ടമ്മ ഉടമസ്ഥക്ക് തിരിച്ചേൽപിച്ച് മാതൃകയായി. വളയം തീക്കുനി സ്വദേശി ത ുണ്ടിയിൽ ജാനു അമ്മയാണ് കുറ്റിക്കാട് ഷാപ്പ് മുക്കിലെ റോഡിൽനിന്ന് കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമസ്ഥയായ പെരിങ്ങത്തൂർ സ്വദേശി പടിക്കലക്കാട്ടിൽ ഷരീഫക്ക് തിരികെ നൽകിയത്. വ്യാഴാഴ്ചയായിരുന്നു സംഭവം. വളയത്തുനിന്നും വീട്ടിലേക്ക് പോകുംവഴിയാണ് റോഡിൽനിന്ന് മാല ലഭിച്ചത്. തുടർന്ന് വീട്ടിലെത്തി മകൻെറ മകൻ യദു കൃഷ്ണയോടൊപ്പം വളയം പൊലീസ് സ്റ്റേഷനിൽ എത്തുകയും മാല കൈമാറുകയുമായിരുന്നു. അന്വേഷണത്തിൻെറ ഭാഗമായി മാല സ്വർണമാണോ എന്ന് പരിേശാധിക്കാൻ പൊലീസ് വളയം ടൗണിലെ ജ്വല്ലറിയെ സമീപിക്കുകയായിരുന്നു. ആറുപവൻെറ സ്വർണമാലയാണെന്ന് പരിശോധനയിൽ തെളിഞ്ഞതോടെ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. ഇതിനിടെ ഉടമ പെരിങ്ങത്തൂർ സ്വദേശി പടിക്കലക്കാട്ടിൽ ഷരീഫ വളയം സ്റ്റേഷനിൽ വന്ന് മാല തങ്ങളുടേതാെണന്ന് തിരിച്ചറിഞ്ഞു. വൈകീട്ടോടെ തുണ്ടിയിൽ ജാനു അമ്മയുടെ സാന്നിധ്യത്തിൽ എസ്.ഐ ആർ.സി. ബിജു ഉടമസ്ഥക്ക് കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.