കാറപകടത്തിൽ മരിച്ചവർക്ക്​ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

ബാലുശ്ശേരി: ബംഗളൂരുവിൽ കാറപകടത്തിൽ മരിച്ച സുഹൃത്തുക്കളായ അഭിരാം കൃഷ്ണയുടെയും ആദിത്തിൻെറയും മൃതദേഹങ്ങൾ വൻ ജ നാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു. മൈസൂരു-ബംഗളൂരു ദേശീയപാതയിൽ ബുധനാഴ്ച പുലർച്ചയോടെയാണ് ഇവർ സഞ്ചരിച്ച കാർ ലോറിക്ക് പിറകിലിടിച്ച് അപകടം സംഭവിച്ചത്. ആദിത്തിൻെറ മൃതദേഹം വ്യാഴാഴ്ച പുലർച്ച ഒരു മണിയോടെയാണ് എകരൂലിലെ വീട്ടിലെത്തിയത്‌. വീട്ടിൽ പൊതുദർശനത്തിനു വെച്ച മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാനായി ബംഗളൂരു, കോട്ടയം പ്രദേശങ്ങളിൽനിന്നുള്ള സുഹൃത്തുക്കളും നാട്ടുകാരുമടക്കം വൻ ജനാവലി രാവിലെയോടെ തന്നെ വീട്ടിലെത്തിയിരുന്നു. രാവിലെ ഒമ്പതരയോടെ വീട്ടുവളപ്പിൽ സംസ്കാരം നടന്നു. അഭിരാം കൃഷ്ണയുടെ മൃതദേഹം രാവിലെ 11നാണ് പുത്തൂർവട്ടത്തെ വീട്ടിലെത്തിച്ചത്. ഇവിടെയും വൻ ജനാവലി തടിച്ചുകൂടിയിരുന്നു. ജനപ്രതിനിധികൾ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ മൃതദേഹത്തിൽ അന്ത്യോപചാരമർപ്പിച്ചു. ഉച്ചക്ക് രണ്ടോടെ പുത്തൂർവട്ടത്തെ കുടുംബവീടായ മുത്താച്ചുണ്ട് വീട്ടിൽ സംസ്കരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.