പേരാമ്പ്ര: കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ അവകാശ ദിനാചരണത്തിൻെറ ഭാഗമായി അവകാശപത്രിക സമർപ്പിച്ചു. സംസ്ഥാനത്തെ അധ ്യാപകര്‍ക്കും ജീവനക്കാര്‍ക്കും 2019 ജൂലൈ ഒന്ന് മുതലുള്ള ശമ്പള പരിഷ്‌കരണ നടപടി ഉടന്‍ ആരംഭിക്കുക, 2016 ജൂണ്‍ മുതല്‍ അധിക തസ്തികകളില്‍ ഉള്‍പ്പെടെ നിയമിക്കപ്പെട്ട അധ്യാപകര്‍ക്ക് നിയമനാംഗീകാരവും ശമ്പളവും നല്‍കുക, ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടും അനുബന്ധ സര്‍ക്കാര്‍ ഉത്തരവുകളും പൂർണമായും പിന്‍വലിക്കുക, സര്‍വിസിലുള്ളവരെ കെ-ടെറ്റില്‍നിന്ന് ഒഴിവാക്കുക, സര്‍വിസിലുള്ള മുഴുവന്‍ അധ്യാപകര്‍ക്കും ജോലി സംരക്ഷണം ഉറപ്പുവരുത്തുക തുടങ്ങി 32 ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള പത്രിക പേരാമ്പ്ര എ.ഇ.ഒ മൊയ്തീൻ കുഞ്ഞിക്ക് ഉപജില്ല ഉപാധ്യക്ഷനും നൊച്ചാട് പഞ്ചായത്ത് മുസ്ലിംലീഗ് സെക്രട്ടറിയുമായ ആർ.കെ. മുനീർ കൈമാറി. ഉപജില്ല പ്രസിഡൻറ് എൻ.കെ. സലിം അധ്യക്ഷത വഹിച്ചു. സെക്രട്ടറി റഷീദ് പാണ്ടിക്കോട് സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.