കോഴിക്കോട്: തെക്കേപ്പുറം സ്വദേശികളായ ഈ കുട്ടികളിനി ദേശീയ-അന്തര്‍ദേശീയ മത്സരങ്ങളില്‍ പന്തുരുട്ടും, അതും ബംഗളൂരു എഫ്.സിയുടെയും റിലയന്‍സ് എഫ്.സിയുടെയും ജഴ്‌സികളണിഞ്ഞ്. 11 വയസ്സുകാരന്‍ ആറാംതരം വിദ്യാര്‍ഥി സഹാന് അണ്ടര്‍ 18 ബംഗളൂരു എഫ്.സിയിലേക്കും 12 വയസ്സുകാരന്‍ ഏഴാം തരം വിദ്യാർഥി മിസ്ഹബ് യാക്കൂബ് അണ്ടര്‍ 18 റിലയന്‍സ് എഫ്.സിയിലേക്കുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇരുവരും അടുത്ത ബന്ധുക്കളും ഉറ്റസുഹൃത്തുക്കളും കല്ലായി സോക്കര്‍ അക്കാദമിയിലെ കോച്ചുമാരായ ഷബീര്‍ കൊശാനി, ഉമ്മര്‍ കോയ, ഷാനവാസ് എന്നിവര്‍ക്ക് കീഴില്‍ പരിശീലനം നേടിയവരുമാണ്. ഇരുവരും ഗ്രൗണ്ടില്‍ ഫോര്‍വേഡ് പൊസിഷന്‍ കളിക്കാരാണ്. രണ്ടുപേരും സോക്കര്‍ അക്കാദമി മുഖേന ബംഗളൂരുവില്‍ നടന്ന ട്രയല്‍സില്‍ പങ്കെടുത്തതിലൂടെയാണ് െസലക്ഷന്‍ നേടുന്നത്. ആറു വര്‍ഷത്തേക്കാണ് ഇരുവരും കമ്പനിയുമായി കരാർ ഒപ്പുവെച്ചത്. സഹാൻെറ പിതാവ് ഷബീര്‍ കൊശാനി ഇന്ത്യന്‍ വെറ്ററന്‍സ് ഫുട്‌ബാള്‍ ടീം താരവും നിലവില്‍ കല്ലായി സോക്കര്‍ ടീമിൻെറ കോച്ചുമാണ്. എം.എം. സര്‍ജീനയാണ് മാതാവ്. മിസ്ഹബ് തോപ്പിലകം യാക്കൂബിൻെറയും കൊശാനി വീട് റഹനയുടെയും മകനാണ്. തൃശൂരില്‍ നടന്ന ഇസാഫ് ഡോണ്‍ ബോസ്‌കോ ടൂര്‍ണമൻെറിലെ മികച്ച താരത്തിനുള്ള അവാര്‍ഡ് മിസ്ഹബും ടോപ് സ്‌കോററിനുള്ള അവാര്‍ഡ് സഹാനും കരസ്ഥമാക്കിയിരുന്നു. തുടര്‍ന്ന് മേയിൽ കോഴിക്കോട് അഡ്രസ് മാളിൻെറ സംസ്ഥാനതല അണ്ടര്‍ 14 ടൂര്‍ണമൻെറിലും സഹാന്‍തന്നെയായിരുന്നു ടോപ് സ്‌കോറര്‍. കമ്പനിയുമായുള്ള കരാറുമായി ബന്ധപ്പെട്ട് തുടര്‍നടപടികള്‍ക്കായി ബംഗളൂരുവിലേക്ക് തിരിക്കുകയാണിവര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.