കോഴിക്കോട്: നഗരത്തിൽ അലഞ്ഞുതിരിഞ്ഞ ആറ് കന്നുകാലികളെ നഗരസഭ ആരോഗ്യവിഭാഗം പിടികൂടി. വെസ്റ്റ്ഹിൽ, ഭട്ട് റോഡ്, പുതിയാപ്പ, ചെട്ടികുളം എന്നിവിടങ്ങളിൽനിന്നാണ് കാലികൾ പിടിയിലായത്. ഇവയെ മേയർ ഭവനിലുള്ള താൽക്കാലിക ആലയിലേക്ക് മാറ്റി. മൊത്തം ഏഴെണ്ണത്തെ പിടികൂടിയെങ്കിലും ഒന്ന് ഇടക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ഉടമകൾ എത്തിയാൽ പിഴ ഈടാക്കി വിട്ടുനൽകും. ഉടമകൾ വന്നില്ലെങ്കിൽ ലേലം ചെയ്ത് വിൽക്കും. കഴിഞ്ഞ ദിവസം പിടികൂടിയ മൂന്ന് കന്നുകാലികളുടെ ഉടമയിൽനിന്ന് 23,250 രൂപ ഈടാക്കിയിരുന്നു. സ്ക്വാഡ് അംഗങ്ങളായ ഹെൽത്ത് ഇൻസ്പെക്ടർ മോഹനൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഡെയ്സൺ, അശോകൻ തുടങ്ങിയവർ പങ്കെടുത്തു. അലഞ്ഞുതിരിയുന്ന കാലികൾക്കെതിരായ നടപടി തുടരുമെന്ന് നഗരസഭ ഹെൽത്ത് ഓഫിസർ ആർ.എസ്. ഗോപകുമാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.