പ്രധാനമന്ത്രി കൃഷിസമ്മാൻ നിധി ലഭ്യമാക്കണം -എൽ.ജെ.ഡി

കോഴിക്കോട്: കേരളത്തിൽ പ്രധാനമന്ത്രി കൃഷിസമ്മാൻ പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിച്ചവരിൽ വളരെ കുറഞ്ഞ ആളുകൾക്ക േ ആദ്യഗഡു ലഭിച്ചിട്ടുള്ളൂ. ബഹുഭൂരിപക്ഷം വരുന്ന അപേക്ഷകർക്ക് എത്രയുംവേഗത്തിൽ ആറുമാസക്കാലത്തെ രണ്ട് ഗഡുക്കൾ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ലോക്താന്ത്രിക് ജനതാദൾ കോഴിക്കോട് നോർത്ത് നിയോജകമണ്ഡലം കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രസിഡൻറ് ജയൻ വെസ്റ്റ്ഹിൽ അധ്യക്ഷത വഹിച്ചു. കെ.ബി. ജയാനന്ദ്, ഗഫൂർ പുതിയങ്ങാടി, പി.കെ. ശ്രീരഞ്ജൻ, എ. ഉമേഷ്, ടി.പി. ബിനോയ്, കെ.കെ. സഹദേവൻ എന്നിവർ സംസാരിച്ചു. ഓടകൾ ശുചീകരിച്ചു കോഴിക്കോട്: പച്ചക്കറി മാർക്കറ്റിൽ ഓടകളിൽ കെട്ടിക്കിടക്കുന്ന ചണ്ടികളും ചളിയും പ്ലാസ്റ്റിക് മാലിന്യവും എ.ഐ.ടി.യു.സി പ്രവർത്തകർ നീക്കി. എം.ടി. മുസ്തഫ, സി.പി. ഹംസ, എൻ.വി. ആലു, സി.പി. നസറുദ്ദീൻ, കെ.കെ. ഫൈസൽ, ഗഫൂർ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.