മൈന ഉബൈബാന് സ്വീകരണം

കോഴിക്കോട്: ജനീവയിൽ നടന്ന ലോക പുനർനിർമാണ സമ്മേളനത്തിൽ 'പ്രളയവും ലിംഗനീതിയും' എന്ന വിഷയത്തിൽ പ്രബന്ധമവതരിപ്പി ക്കാൻ കേരളത്തിൽനിന്നും ക്ഷണിക്കപ്പെട്ട എഴുത്തുകാരി മൈന ഉബൈബാന് സാഹിതി സൗഹൃദം സ്വീകരണം നൽകി. ഡോ. ഖദീജ മുംതാസ് ഉദ്ഘാടനം ചെയ്‌തു. സർഗാത്മകമായ ഫെമിനിസമാണ് മൈനയുടെ എഴുത്തുകളിൽ നിറയുന്നതെന്ന് അവർ പറഞ്ഞു. സാഹിതി സൗഹൃദം പ്രസിഡൻറ് ടി.പി. മമ്മു മാസ്റ്റർ അധ്യക്ഷത വഹിച്ചു. പി.കെ. പാറക്കടവ്, ഡോ. പി.കെ. പോക്കർ, ഡോ. സംഗീത ചേനംപുളി, ഡോ. എൻ.എം. സണ്ണി എന്നിവർ സംസാരിച്ചു. എ.പി. കുഞ്ഞാമു സ്വാഗതവും പുതുക്കുടി ബാലചന്ദ്രൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.