മാധ്യമം ജീവനക്കാരൻെറ വീടിനുനേരെ കല്ലേറ് മൂഴിക്കൽ: മാധ്യമം ഡി.ടി.പി സൂപ്പർവൈസർ സി.എം. അലി ഉൽ അക്ബറിൻെറ വീടിനുനേര െ കല്ലേറ്. വെള്ളിയാഴ്ച പുലർച്ച രണ്ടു മണിയോടെയാണ് മൂഴിക്കലിലെ വീടിനുനേരെ കല്ലേറുണ്ടായത്. കേല്ലറിൽ നാലു ജനൽചില്ലുകൾ തകർന്നു. കരിങ്കൽ ചീള് പതിച്ച് വീടിനകത്തെ ഷോക്കേസിൻെറ ചില്ലും തകർന്നു. വീടിൻെറ മുകൾനിലയിൽ മക്കൾ പഠിക്കവെയാണ് താഴത്ത് ജനൽചില്ലുകൾ ഉടഞ്ഞുവീഴുന്ന ശബ്ദം കേട്ടത്. വാതിൽതുറന്ന് പരിശോധിച്ചെങ്കിലും അക്രമികൾ രക്ഷപ്പെട്ടിരുന്നു. കൺട്രോൾ റൂമിൽ വിവരമറിയിച്ചതിനെ തുടർന്ന് പട്രോളിങ് പൊലീസും തുടർന്ന് ചേവായൂർ പൊലീസും സ്ഥലത്തെത്തി. അക്രമികളെ പിടികൂടണമെന്നാവശ്യപ്പെട്ട് അലി ഉൽ അക്ബർ ചേവായൂർ പൊലീസിൽ പരാതി നൽകി. r
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.