അതിഥി സൽക്കാരം: അധിക തുകക്ക്​ സർക്കാറിനെ സമീപിക്കും

കോഴിക്കോട്: മേയറുടെ അതിഥിസൽക്കാരത്തിന് പരിധിവിട്ട് ചെലവായ ഇരട്ടിയിലധികം തുക അനുവദിച്ച് കിട്ടാൻ സർക്കാറിന െ സമീപിക്കാൻ നഗരസഭ കൗൺസിൽ തീരുമാനം. സർക്കാർ അതിഥികൾ, സെമിനാറുകൾ, പ്രത്യേക യോഗങ്ങൾ തുടങ്ങി നഗരസഭയുടെ എല്ലാ ഭക്ഷണച്ചെലവുകളും തൻെറ പേരിലുള്ള ഒരേയൊരു അക്കൗണ്ടിലാണ് വകകൊള്ളിക്കുന്നതെന്ന് മേയർ തോട്ടത്തിൽ രവീന്ദ്രൻ കൗൺസിൽ യോഗത്തിൽ അറിയിച്ചു. അതിഥി സൽക്കാരത്തിനായി മേയർക്ക് എഴുലക്ഷവും, കൗൺസിലിന് 28 ലക്ഷവും കഴിഞ്ഞ ബജറ്റിൽ വകയിരുത്തിയിട്ടുണ്ടെന്ന് നഗരാസൂത്രണ സ്ഥിരംസമിതി ചെയർമാൻ എം.സി. അനിൽകുമാർ പറഞ്ഞു. സർക്കാർ അംഗീകരിച്ച ബജറ്റിൽ ഏഴുലക്ഷം രൂപ ഉണ്ടെന്നിരിക്കെ, ചെലവുസംബന്ധിച്ച് കുറിപ്പെഴുതിയ ഓഡിറ്റ് വിഭാഗത്തി‍ൻെറ നടപടി തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. 75 വാർഡിലെയും വാർഡ് കമ്മിറ്റിയടക്കമുള്ള തുകയാണ് മേയറുടെ പേരിൽ വരുന്നതെന്ന് വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ എം. രാധാകൃഷ്ണൻ പറഞ്ഞു. 2012ലെ സർക്കാർ ഉത്തരവ് പ്രകാരം 3.06 ലക്ഷം രൂപയാണ് മേയർക്ക് അതിഥി സൽക്കാരത്തിന് ചെലവിടാവുന്ന പരമാവധി തുക. എന്നാൽ 2018-19 സാമ്പത്തികവർഷത്തിൽ 9,87062 രൂപ ചെലവായി. പരിധി കവിഞ്ഞ് ചെലവിട്ട 6,27,062 രൂപക്ക് സർക്കാറി‍ൻെറ പ്രത്യേക അനുമതി വേണമെന്ന് ഓഡിറ്റ് വിഭാഗം നിർദേശിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.