മനുഷ്യനെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച് 'ലിബറേഷൻ'

കോഴിക്കോട്: സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന മനുഷ്യമനസ്സുകളെ കാൻവാസിലാക്കി പുതിയതലത്തിലേക്ക് കൂട്ടിെക്കാണ്ടുപ ോകുകയാണ് യോഗാചാര്യ ഉണ്ണിരാമൻ മാസ്റ്ററുടെ 'ലിബറേഷൻ' എന്ന ചിത്രപ്രദർശനം. പലതരം കെട്ടുപാടുകളിൽ അടിപ്പെട്ടിരിക്കുന്ന മനസ്സുകളെ അതിൽനിന്നെല്ലാം സ്വതന്ത്രമാക്കി പുതിയ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുകയാണ് ഓരോ ചിത്രങ്ങളും. വിവിധ മീഡിയങ്ങളിൽ ഒരുക്കിയിരിക്കുന്ന ചിത്രങ്ങളിൽ എം.ടി. വാസുദേവൻ നായരും എം.പി. വീരേന്ദ്രകുമാർ എം.പിയും ഇടംപിടിച്ചിട്ടുണ്ട്. ചെറുതും വലുതുമായ നൂറോളം ചിത്രങ്ങളാണ് ലളിതകല അക്കാദമി ആർട്ട് ഗാലറിയിൽ പ്രദർശിപ്പിച്ചിരിക്കുന്നത്‌. എം.പി വീരേന്ദ്രകുമാർ എം.പി. പ്രദർശനം ഉദ്ഘാടനം ചെയ്‌തു. പി. കിഷോർ ചാന്ദ് അധ്യക്ഷത വഹിച്ചു. പോൾ കല്ലാനോട്, ആർട്ടിസ്റ്റ് മദനൻ, പ്രഫ. ഭാസ്‌കരൻ മാസ്റ്റർ, ഡോ.മെഹ്റൂഫ് രാജ് എന്നിവർ സംസാരിച്ചു. കെ.കെ. ഉണികൃഷ്‌ണൻ സ്വാഗതവും മധുസൂദനൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.