കോഴിക്കോട്: മഴക്കാലത്ത് അപകടസാധ്യത മുന്നില്‍ കണ്ട് അസി.എന്‍ജിനീയര്‍മാരുടെ നേതൃത്വത്തില്‍ എട്ട് ഫ്ളഡ്സ്‌ക്വ ാഡുകളാണ് നഗരത്തിലുടനീളം പ്രവർത്തിക്കുക. ദുരിതാശ്വാസ പ്രവര്‍ത്തനം, വെള്ളക്കെട്ടുകൾ ഒഴിവാക്കുക, വെള്ളപ്പൊക്കവും കെടുതികളും ഉണ്ടാകാനിടയുള്ള സ്ഥലങ്ങളില്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കുക, മുന്നൊരുക്കങ്ങള്‍ നടത്തുക, മഴക്കാല ശുചീകരണം കാര്യക്ഷമമാക്കുക എന്നിവയാണ് പ്രധാനലക്ഷ്യം. സ്‌ക്വാഡുകളിൽ നിയോഗിച്ച ജീവനക്കാര്‍ കാലവര്‍ഷക്കെടുതികളുടെ പരിഹാര നടപടികള്‍ക്ക് മുന്നിട്ടിറങ്ങും. ഇക്കാലയളവില്‍ ഇതില്‍മാത്രമായിരിക്കും ഇവര്‍ ശ്രദ്ധകേന്ദ്രീകരിക്കുക. ഓരോസ്‌ക്വാഡിലും ഡ്രൈവര്‍ ഉള്‍പ്പെടെ നാലുവീതം അംഗങ്ങളാണ് ഉള്ളത്. സ്‌ക്വാഡിലെ അംഗങ്ങള്‍ മുന്‍കൂര്‍ അനുമതിയില്ലാതെ അവധി എടുക്കരുതെന്നും നഗരസഭാ സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു. സ്‌ക്വാഡ് അംഗങ്ങൾ. സ്‌ക്വാഡ്-1.(വാർഡ് - 6,7,8,9,10,12,13,14,25,26,70) -അഞ്ജലി (എ.ഇ)-9495551383, സി.കെ.വല്‍സണ്‍ (എച്ച്‌ഐ) 9061094204, സുനില്‍ കുമാര്‍ (ജെ.എച്ച്.ഐ)-9495409668, സ്‌ക്വാഡ് 2- ( വാർഡ്- 11,15,16,17,18,19,20,21,22,24) - ഷീബ (എഇ)-9744828344,സി.ടി.വിശ്വനാഥന്‍ -(എച്ച്ഐ)7561847370, റെജി തോമസ് (ജെ.എച്ച്.ഐ)9497142915, സ്‌ക്വാഡ് 3- (വാർഡ്- 60,61,62,63,64,65,66,67,68,69) - മുസ്തഫ-(എഇ) 8589808556, ഇ.ബാബു-(എച്ച്‌ഐ) 9495611621 ഷമീര്‍ (ജെഎച്ച്‌ഐ) സ്‌ക്വാഡ് 4-( 23,27,28,29,30,31,32,33,34,35)- സന്തോഷ്(എ.ഇ)9447244693, ജിതേഷ്(എച്ച്.ഐ) 9207352559, കൃഷ്ണകുമാര്‍ (ജെ.എച്ച്.ഐ) 8281643176 , സ്‌ക്വാഡ് 5- (36,37,38,39,54,55,56,57,58,59) -ഉമാദേവി.(എ.ഇ)9567403059 പി.പി. പ്രകാശന്‍ (എച്ച്.ഐ) 9207112231 സ്റ്റീഫന്‍ (ജെ.എച്ച്.ഐ) 9947694089. എലത്തൂര്‍ , ബേപ്പൂർ, ചെറുവണ്ണൂര്‍ ഡിവിഷനുകളിലെ സ്‌ക്വാഡുകളുടെ ചുമതല അതത് സോണല്‍ ഓഫിസര്‍മാര്‍ക്കാണ്. സോണൽ പരിധികളിലെ വാർഡുകളിൽ സോണൽ ഓഫിസിൽനിന്നുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.