മഴ തുടങ്ങി: വടക്കുമ്പാട് സ്‌കൂളിന് മുന്നില്‍ വെള്ളക്കെട്ട്

പാലേരി: കാലവര്‍ഷം ആരംഭിച്ചതോടെ വടക്കുമ്പാട് ഹയര്‍സെക്കൻഡറി സ്‌കൂളിന് മുന്നിലെ റോഡില്‍ വെള്ളക്കെട്ട്. കുറ്റ് യാടി-പേരാമ്പ്ര റോഡില്‍ 30 മീറ്ററോളം നീളത്തിലാണ് വെള്ളം കെട്ടിനില്‍ക്കുന്നത്. സ്‌കൂള്‍ ഗ്രൗണ്ടില്‍നിന്നും മറ്റും ഒലിച്ചിറങ്ങിയ ചളിവെള്ളം കാല്‍നടക്കാര്‍ക്കും വിദ്യാർഥികള്‍ക്കും കച്ചവടക്കാര്‍ക്കും തൊട്ടടുത്തുള്ള എല്‍.പി സ്‌കൂളിലേക്ക് നടന്നുപോവുന്ന പിഞ്ചു വിദ്യാര്‍ഥികള്‍ക്കും ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. വെള്ളക്കെട്ടൊഴിവാക്കാന്‍ ഗ്രാമപഞ്ചായത്ത്, പൊതുമരാമത്ത് അധികൃതര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് രക്ഷിതാക്കളും നാട്ടുകാരും ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.