ചേളന്നൂര്‍: ചേളന്നൂര്‍ സബ് രജിസ്ട്രാര്‍ ഓഫിസിനായി പുതിയ കെട്ടിടം നിർമാണം തുടങ്ങി. കിഫ്ബിയിൽ (കേരള ഇന്‍ഫ്രാസ്ട ്രക്ചര്‍ ഇന്‍വെസ്റ്റ്ൻറ് ഫണ്ട് ബോര്‍ഡ്)നിന്ന് 1,33,00,000 രൂപയാണ് നിർമാണത്തിനായി അനുവദിച്ചത്. ബാലുശ്ശേരി റോഡില്‍ അമ്പലത്തുകുളങ്ങര ബസാറിനു സമീപത്തെ പഴയ കെട്ടിടം പൊളിച്ചു മാറ്റിയ സ്ഥലത്താണ് ഇരുനില കെട്ടിടം നിർമിക്കുന്നത്. താഴത്തെനിലയില്‍ ഓഫിസ്, രജിസ്ട്രാറുടെ മുറി, ഓഡിറ്റര്‍ ലൈബ്രറി, വെയിറ്റിങ് ഏരിയ, വരാന്ത എന്നിവയും ഒന്നാമത്തെ നിലയില്‍ റെക്കോഡ് മുറി, കോണ്‍ഫറന്‍സ് ഹാള്‍ തുടങ്ങിയവയും ഉണ്ടാകും. നിർമാണപ്രവൃത്തി പ്രാരംഭഘട്ടത്തിലാണ്. പില്ലറുകള്‍ സ്ഥാപിക്കുന്നതിനായി കുഴിയെടുക്കുന്ന ജോലിയാണ് പുരോഗമിക്കുന്നത്. ഓഫിസ് വളപ്പിനുള്ളില്‍ നേരത്തേയുള്ള കിണര്‍, പഴയ രണ്ട് സ്റ്റോര്‍ മുറികള്‍ എന്നിവ നിലനിര്‍ത്തിയിട്ടുണ്ട്. നിർമാണത്തിനായി കുറച്ചുമരങ്ങള്‍ മുറിച്ചുമാറ്റിയെങ്കിലും അപകടകരമായനിലയില്‍ ബാലുശ്ശേരി റോഡിലേക്ക് ചാഞ്ഞുനില്‍ക്കുന്ന മാവുള്‍പ്പെടെ മുറിച്ചു നീക്കിയിട്ടില്ല. അടുത്ത വര്‍ഷം ഫെബ്രുവരിയോടെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ഉേദ്ദശിക്കുന്നത്. ചേളന്നൂര്‍, കാക്കൂര്‍, നന്മണ്ട, തലക്കുളത്തൂര്‍, നരിക്കുനി, മടവൂര്‍ തുടങ്ങി ആറ് വില്ലേജുകളാണ് ചേളന്നൂര്‍ സബ് രജിസട്രാര്‍ ഓഫിസ് പരിധിയില്‍ വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.