ഉദ്യോഗസ്ഥർ വഴിവിട്ട് സഹായിക്കുന്നു; മാളിക്കടവിൽ വയൽ നികത്തൽ വ്യാപകം

വേങ്ങേരി: തണ്ണീർത്തടങ്ങൾ മണ്ണിട്ട് നികത്തുന്നത് വ്യാപകം. വർഷകാലത്ത് വെള്ളം പൊങ്ങുകയും വരൾച്ചയിൽ കൊടിയ ജലക്ഷ ാമം അനുഭവിക്കുകയും ചെയ്യുന്ന മാളിക്കടവ് കൊളക്കാട്ട് താഴം വയലാണ് അധികൃതരുടെ വഴിവിട്ട നടപടികളിലൂടെ നികത്തിയെടുക്കുന്നത്. വർഷത്തിൽ ഏറെക്കാലവും വെള്ളം നിൽക്കുന്ന പ്രദേശമാണ് മണ്ണിട്ട് നികത്തി കെട്ടിടങ്ങൾ പണിയുന്നത്. കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ പ്രദേശത്തുനിന്ന് ആളുകളെ കുടിയൊഴിപ്പിച്ചിരുന്നതാണ്. തണ്ണീർത്തടം നികത്താൻ അനുമതി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മാളിക്കടവ് റെസിഡൻസ് അസോസിയേഷൻ കലക്ടർ, കോർപറേഷൻ സെക്രട്ടറി, എന്നിവർക്ക് പരാതി നൽകി. തണ്ണീർത്തടം നികത്തലിനെതിരെ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്ന് റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.