കക്കോടി: ഓവുചാലുകൾ ശുചീകരിക്കാത്തതിനാൽ കക്കോടി ബസാറിൽ മലിനജലം പൊങ്ങുമെന്ന ഭീഷണിയിൽ. വർഷകാലത്തിനുമുമ്പ് ഓവുകൾ ശുചീകരിച്ചില്ലെങ്കിൽ മഴ പെയ്താൽ കക്കോടി അങ്ങാടി മലിനജലത്തിൽ മുങ്ങും. ഹോട്ടലുകൾ ഉൾപ്പെടെയുള്ള പല കടകളുടെയും മാലിന്യപൈപ്പുകൾ ഓവുചാലിലേക്കാണ് വിടുന്നത്. ആരോഗ്യവകുപ്പോ പഞ്ചായത്തോ ഇതിനെതിരെ ഒരു നടപടിയും സ്വീകരിക്കുന്നില്ല. ഇതാണ് ചെറിയ മഴ പെയ്താൽ പോലും കക്കോടിയിൽ മലിനജലം പൊങ്ങുന്നതിന് കാരണമാകുന്നത്. ഓവുചാലുകൾ ശുചീകരിക്കുന്നതിന് 2018-2019ൽ 1,35,000 രൂപക്ക് ടെൻഡർ വെച്ചെങ്കിലും ആരും എടുത്തില്ല. രണ്ടാമതും റീടെൻഡർ വെച്ചെങ്കിലും ആരും എടുത്തില്ല. തന്മൂലം അത് ലാപ്സ് ആയി. ഇത്തവണയും ഒന്നരലക്ഷത്തോളം ഫണ്ട് വകയിരുത്തിയിട്ടുണ്ട്. ശുചീകരണ പ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ചോയിക്കുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.