കോഴിക്കോട്: മിഠായിതെരുവിലൂടെ മധുരസവാരിക്കെത്തിയ ബഗി വാഹനം സരോവരം ബയോപാർക്കിലേക്ക് കൊണ്ടുപോകുവാൻ ആലോചന. മാസങ ്ങളായി മിഠായിതെരുവിൽ സർവിസ് നിലച്ചിരിക്കുകയാണ് ബഗി. സർവിസ് പുനരാരംഭിക്കുന്നതിൻെറ ഭാഗമായാണ് പുതിയ തീരുമാനം. നിർദേശം സരോവരം ബയോപാർക്ക് മാനേജ്‌മൻെറ് കമ്മിറ്റിക്കും ജില്ല കലക്ടർക്കും കുടുംബശ്രീ സമർപ്പിച്ചു. ഇവരിൽനിന്നും അനുകൂല തീരുമാനം ഉണ്ടായാൽ സരോവരത്ത് സർവിസ് ആരംഭിക്കുമെന്ന് കുടുംബശ്രീ മിഷൻ കോഓഡിനേറ്റർ കവിത സത്യൻ പറഞ്ഞു. ബഗി സർവിസിനെ പരിചയപ്പെടുത്തി ആവശ്യമായ പ്രചാരണം നടത്തും. സർവിസ് നിലച്ച് ബഗി തെരുവിനോട് ചേർന്ന് മൂടിയിട്ടിരിക്കുകയാണ്. ഭിന്നശേഷിക്കാര്‍ക്കും പ്രായംചെന്നവര്‍ക്കും യാത്ര ചെയ്യാനാണ് വാഹനമൊരുക്കിയത്. വാഹനമോടിക്കാന്‍ ആളെക്കിട്ടുന്നില്ലെന്ന കാരണത്താലാണ് സർവിസ് നിർത്തിവെച്ചത്. ലക്ഷങ്ങള്‍ വിലവരുന്ന രണ്ടു ബഗികളാണ് വാങ്ങിയത്. മിഠായിതെരുവ് നവീകരിച്ചപ്പോള്‍ ഇവിടെ ഗതാഗതവും നിരോധിച്ചിരുന്നു. ഇത് ഭിന്നശേഷിക്കാരെയാണ് ഏറ്റവും പ്രതികൂലമായി ബാധിച്ചത്. ഇതിനു പരിഹാരമായിട്ടാണ് 'മധുര സവാരി' എന്ന പേരിൽ പദ്ധതി ആരംഭിച്ചത്. എന്നാല്‍, ഉദ്ഘാടനം കഴിഞ്ഞ് ആഴ്ചകള്‍ മാത്രമാണ് സര്‍വിസ് നടത്തിയത്. മിഠായിതെരുവിലെത്തുന്ന നൂറുകണക്കിന് ഭിന്നശേഷിക്കാരായ സന്ദര്‍ശകര്‍ക്ക് ആശ്വാസമായിരുന്ന പദ്ധതിയാണ് പാതിവഴിയിൽ നിലച്ചത്. ഒരു യാത്രക്ക് പത്തുരൂപയാണ് ഈടാക്കിയിരുന്നത്. തുടക്കത്തില്‍ നല്ല രീതിയില്‍ സര്‍വിസ് നടന്നു. എന്നാൽ, പിന്നീട് ദിനംപ്രതി 100രൂപയിൽ താഴെമാത്രമാണ് വരുമാനം ലഭിച്ചിരുന്നതെന്നും പറയുന്നു. രാത്രികാലങ്ങളിൽ സാമൂഹികവിരുദ്ധർ വാഹനത്തിനകത്ത് കയറുന്നത് പതിവാണെന്നും ഇവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.