കോഴിക്കോട്: ജില്ലയിൽ എഴുത്തുകാരുടെ സംഗമം വിരളമായിരിക്കുകയാണെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ. ഗാന്ധി ദർശൻ സമിതി കോഴിക്കോട് കമ്മിറ്റി സംഘടിപ്പിച്ച സാംസ്കാരിക സംഗമവും ഇഫ്താർ വിരുന്നും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് പ്രേംരാജ് കായക്കൊടി അധ്യക്ഷതവഹിച്ചു. ഗാന്ധി ദർശൻ സമിതി സംസ്ഥാന പ്രസിഡൻറ് വി.സി. കബീർ, ഡോ. എം.ജി.എസ്. നാരായണൻ, പി.ആർ. നാഥൻ, റഫീഖ് അഹമ്മദ്, അഡ്വ. പി.എം. സുരേഷ് ബാബു, അഡ്വ. ഫാത്തിമ റോഷ്ന, കെ.സി. അബു, സയീദ് ഹാഷിം ശിഹാബ് തങ്ങൾ, ഡോ. കെ. മൊയ്തു, പി. വാസു, ജയചന്ദ്രൻ മൊകേരി, എം.പി. സൂര്യദാസ്, എം.പി. ഷാഹുൽ ഹമീദ്, ജഗത്മയൻ ചന്ദ്രപുരി, പ്രഫ. ജോബ് കാട്ടൂർ, സിറാജ് പയ്യടിമീത്തൽ, ഡോ. പി.പി. പ്രമോദ് കുമാർ, മുജീബ് പുറായിൽ, സനൂജ് കുരുവട്ടൂർ, റിനേഷ് ബാൽ, ഉമാശങ്കർ, ബാബു മുചുകുന്ന്, അസീസ് പാലക്കണ്ടി എന്നിവർ സംബന്ധിച്ചു. സുലൈമാൻ കുന്നത്ത് സ്വാഗതവും ഷാഹിം പെരുമണ്ണ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.