പെരുന്നാൾ പുടവ: കൂപ്പൺ വിതരണോദ്ഘാടനം

കൊടിയത്തൂർ: പെയിൻ ആൻഡ് പാലിയേറ്റിവ് ക്ലിനിക്കിനു കീഴിലെ രോഗികൾക്കും, മക്കൾക്കും പെരുന്നാളിന് പുതുവസ്ത്രം ല ഭ്യമാക്കുന്ന പദ്ധതിയായ പെരുന്നാൾ പുടവയുടെ കൂപ്പൺ വിതരണോദ്ഘാടനം കൊടിയത്തൂർ ഖാദി എം.എ. അബ്ദുസ്സലാം നിർവഹിച്ചു. ഒരാൾക്ക് 1500 രൂപ വരെ വിലയുള്ള വസ്ത്രം അവരുടെ ഇഷ്ടാനുസരണം തെരഞ്ഞെടുക്കാൻ സാധിക്കുന്ന ഈ പദ്ധതി മുക്കത്തെ പ്രമുഖ വ്യാപാര സ്ഥാപനങ്ങളുമായി സഹകരിച്ചാണ് നടപ്പാക്കുന്നത്. പാലിയേറ്റിവ് ചെയർമാൻ എം. അബ്ദുറഹിമാൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.പി. അബ്ദുറഹിമാൻ, പാലിയേറ്റിവ് വളൻറിയർമാരായ അബ്ദുസ്സമദ് കണ്ണാട്ടിൽ, പി.എം. അബ്ദുനാസർ, ഇ. ഷാനിൽ, റിനീഷ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.