മുക്കം: പി.എം.എ.വൈ ഭവനങ്ങൾക്കായി കുറഞ്ഞ നിരക്കിൽ സിമൻറ് കട്ടകൾ നിർമിച്ച് നൽകുന്ന പദ്ധതി തുടക്കമായി. നഗരസഭക്ക് ക ീഴിലെ കെട്ടിട നിർമാണ യൂനിറ്റായ എമിനൻറ് കൺസ്ട്രക്ഷൻ യൂനിറ്റിൻെറ പുതിയ സംരഭമായ എമിനൻറ് ബ്രിക്സ് പൂളപ്പൊയിലിലാണ് പ്രവർത്തനമാരംഭിച്ചത്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വേതനവും, സിമൻറ് കട്ട നിർമാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കളായ സിമൻറ്, ബേബി മെറ്റൽ, എംസാൻറ് എന്നിവയും നഗരസഭയാണ് ലഭ്യമാക്കുന്നത്. വിപണിയിൽ 32 രൂപ വിലയുള്ള സിമൻറ് കട്ടക്ക് 10 രൂപയാണ് ഈടാക്കുക . സിമൻറ് കട്ട നിർമാണ യൂനിറ്റിൻെറ ഔദ്യോഗിക ഉദ്ഘാടനം നഗരസഭ ചെയർമാൻ വി. കുഞ്ഞൻ നിർവഹിച്ചു. പി. പ്രശോഭ് കുമാർ, പി. ബ്രിജേഷ് , ബുഷറ, ഷൈനി എന്നിവർ സംസാരിച്ചു. നഗരസഭ സെക്രട്ടറി എൻ.കെ. ഹരീഷ് സ്വാഗതവും എമിനൻറ് ഗ്രൂപ് സെക്രട്ടറി വി. പ്രകാശിനി നന്ദിയും പറഞ്ഞു .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.