കോഴിക്കോട്: മഴക്കാലത്തിന് മുന്നോടിയായി നഗരത്തിൽ പകർച്ചവ്യാധികൾ പ്രതിരോധിക്കാനായി 75 വാർഡുകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. 26ന് നഗരത്തിലെ 23.6 കിലോമീറ്റർ വരുന്ന കടൽത്തീരം മുഴുവൻ മെഗാ ക്ലീനിങ് വഴിയും ശുചിയാക്കാനാണ് തീരുമാനം. ഓരോ വാർഡിലും വാർഡ് സാനിറ്റേഷൻ കമ്മിറ്റികളുടെ ആഭിമുഖ്യത്തിലാണ് പൊതുസ്ഥലത്ത് ജനങ്ങൾ ശുചീകരണത്തിനിറങ്ങിയത്. ജില്ല കലക്ടർ സാംബശിവ റാവു രാവിലെ ആറിനുതന്നെ ബൈപാസിൽ ശുചീകരണത്തിന് എത്തി. മേയർ തോട്ടത്തിൽ രവീന്ദ്രൻ, ഡെപ്യൂട്ടി മേയർ മീരാ ദർശക്, ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ കെ.വി. ബാബുരാജ്, കൗൺസിലർ കെ.ടി. സുഷാജ്, ഹെൽത്ത് ഓഫിസർ ഡോ. ആർ.എസ്. ഗോപകുമാർ, ഹെൽത്ത് സൂപ്പർവൈസർ എം.എം. ഗോപാലൻ തുടങ്ങിയവർ ബൈപാസിൽ സ്റ്റാർകെയർ ആശുപത്രിക്കടുത്ത് നഗരസഭതല ഉദ്ഘാടനം നടത്തി. വെള്ളയിൽ, സൗത്ത് ബീച്ച്, കാളാണ്ടിത്താഴം, മെഡിക്കൽ കോളജ്, എലത്തൂർ, ബൈപാസ്, വെസ്റ്റ്ഹിൽ, ബേപ്പൂർ, പുതിയങ്ങാടി, പൊറ്റമ്മൽ, പാച്ചാക്കിൽ, കല്ലായി, പുതിയ പാലം, പാളയം ചെറുവണ്ണൂർ, വേങ്ങേരി ജങ്ഷൻ, സരോവരം തുടങ്ങിയ ഭാഗങ്ങളിലാണ് ശുചീകരണം നടന്നത്. ഞായറാഴ്ചയും തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.