KC LEAD പകർച്ചവ്യാധിതടയാൻ പടയൊരുക്കം

കോഴിക്കോട്: മഴക്കാലത്തിന് മുന്നോടിയായി പകർച്ചവ്യാധികൾ പ്രതിരോധിക്കാൻ ഒറ്റക്കെട്ടായി നീങ്ങാൻ തീരുമാനം. മേയർ തോട്ടത്തിൽ രവീന്ദ്രൻെറ അധ്യക്ഷതയിൽ നഗരസഭ കൗൺസിൽ ഹാളിൽ ചേർന്ന റസിഡൻറ്സ് അസോസിയേഷൻ ഭാരവാഹികളുടെയും വിവിധ സംഘടന പ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനം. നിപ പടർന്നുപിടിച്ച കാലത്ത് കൂട്ടായി പ്രതിരോധമുയർത്തിയരീതിയിൽ െകാതുകു ജന്യ പകർച്ചവ്യാധി പ്രതിരോധ ചലഞ്ച് ആരംഭിക്കുകയാണ് ലക്ഷ്യം. ഇതുപ്രകാരം 11,12 തീയതികളിൽ നടക്കുന്ന ശുചീകരണ യജ്ഞത്തിൽ നഗരത്തിൽ ബൈപാസ് വൃത്തിയാക്കാനും 26ന് നഗരത്തിലെ 23.6 കിലോമീറ്റർ വരുന്ന കടൽതീരം മുഴുവൻ മെഗാ ക്ലീനിങ് വഴി ശുചിയാക്കാനും തീരുമാനമായി. മൂന്നാംഘട്ടമായി ആവിത്തോട്, മനന്തലത്തോട് പോലുള്ള കനാലുകളും ശുചിയാക്കും. ബൈപ്പാസ്, കടപ്പുറം, തോടുകൾ എന്നിവിടങ്ങളിലാണ് നഗരത്തിൽ ഏറ്റവുമധികം പാഴ്വസ്തുക്കൾ എത്തുന്നതെന്ന് കണ്ടതിനെ തുടർന്നാണ് നടപടി. കടപ്പുറെത്ത വിവിധ ഭാഗങ്ങളായി തിരിച്ച് പല സംഘങ്ങളായി മാലിന്യം നീക്കുകയാണ് ലക്ഷ്യം. ഓരോ ഭാഗത്തേക്കുമുള്ള സന്നദ്ധ സേവകരുടെ എണ്ണവും മറ്റും തയാറാക്കി ആസൂത്രിതമായി സർക്കാർ സംവിധാനങ്ങളുെട സഹായത്തോട മാലിന്യം നീക്കും. നഗരത്തിലെ മാലിന്യ പ്രശ്നങ്ങളെപ്പറ്റി യോഗത്തിൽ പരാതികളുയർന്നു. വെസ്റ്റ്ഹില്ലിനും കോതിക്കുമിടയിൽ 116 കോടിയുടെ മലിനജല പദ്ധതിയും ലോഹം ഒഴികെയുള്ള ഏതു മാലിന്യവും സംസ്കരിക്കാവുന്ന വിപുലമായ പ്ലാൻറിനും നടപടികളായതായി മേയർ പറഞ്ഞു. ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ കെ.വി. ബാബുരാജ്, നഗരസഭ ഹെൽത്ത് ഓഫിസർ ഡോ. ആർ.എസ്. ഗോപകുമാർ തുടങ്ങിയവർ സംസാരിച്ചു. നഗരത്തിലെ 75 വാർഡുകളും മത്സരബുദ്ധിയോടെ പ്രവർത്തനത്തിൽ പങ്കാളികളാവണം. മുഴുവൻ നഗരവാസികളും പരിപാടിയിൽ പങ്കാളികളാവണമെന്നും പകർച്ചവ്യാധി വന്ന് ഇക്കൊല്ലം ഒറ്റ മനുഷ്യജീവനും ഒടുങ്ങില്ലെന്ന് ഉറപ്പുവരുത്തണമെന്നും േമയർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.