അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം; എം.കെ. രാഘവൻ തെരഞ്ഞെടുപ്പ്​ കമീഷന്​ പരാതി നൽകി

കോഴിക്കോട്: അപകീര്‍ത്തിപ്പെടുത്താനും അപമാനിക്കാനും ഉദ്ദേശിച്ച് കോഴിക്കോട് മണ്ഡലത്തിൽ എൽ.ഡി.എഫ് തെരഞ്ഞെടു പ്പ് സപ്ലിമൻെറ് പുറത്തിറക്കിയെന്നാരോപിച്ച് യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ. രാഘവൻെറ പരാതി. ഒരു ഉത്തരേന്ത്യന്‍ ചാനലിൻെറ പ്രവര്‍ത്തകര്‍ അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തി സ്ഥാനാര്‍ഥിയെ താറടിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് രാഘവന്‍ നേരേത്ത തെരഞ്ഞെടുപ്പു കമീഷനെ സമീപിച്ചിരുന്നു. ഇക്കാര്യത്തില്‍ അന്വേഷണംപോലും പൂര്‍ത്തിയാവും മുമ്പ് അഴിമതിക്കാരനായി ചിത്രീകരിച്ച് എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് സപ്ലിമൻെറ് പുറത്തിറക്കിയതായി എം.കെ. രാഘവന്‍ സംസ്ഥാന തെരഞ്ഞെടുപ്പു കമീഷന് അയച്ച പരാതിയില്‍ പറയുന്നു. എൽ.ഡി.എഫ് കോഴിക്കോട് മണ്ഡലം കമ്മിറ്റിക്കുവേണ്ടി പി.എ. മുഹമ്മദ് റിയാസിൻെറ പേരിലാണ് സപ്ലിമൻെറ് പ്രസിദ്ധീകരിച്ചത്. ഒളികാമറ വിഡിയോയിലെ ശബ്ദരേഖയുടെ ആധികാരികത ഫോറന്‍സിക് ലാബിലെ പരിശോധനയിലൂടെ തെളിയേണ്ടതുണ്ടെന്ന് രാഘവൻ പരാതിയിൽ പറയുന്നു. അതുണ്ടായിട്ടില്ലെന്നിരിക്കെ എൽ.ഡി.എഫ് കോഴിക്കോട് പാര്‍ലമൻെറ് മണ്ഡലം കമ്മിറ്റിയും അതിൻെറ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന പി.എ. മുഹമ്മദ് റിയാസും പെരുമാറ്റച്ചട്ടത്തിൻെറ നഗ്‌നമായ ലംഘനമാണ് നടത്തിയിരിക്കുന്നതെന്ന് രാഘവൻ പരാതിയിൽ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.