മഞ്ചാന്തറ-പുതുക്കയം റോഡ് ടാറിങ്ങിൽ അപാകത; പ്രതിഷേധവുമായി നാട്ടുകാർ

വളയം: മഞ്ചാന്തറ-പുതുക്കയം റോഡ് ടാറിങ്ങിൽ അപാകത ആരോപിച്ച് നാട്ടുകാർ രംഗത്ത്. നാലര കോടി രൂപ ചെലവിൽ റോഡ് വീതി കൂട് ടി ടാറിങ് ചെയ്യുന്ന പ്രവൃത്തിക്കെതിരെ ആരംഭഘട്ടത്തിൽ തന്നെ പരാതി ഉയർന്നിരുന്നു. ഇഴഞ്ഞ് നീങ്ങിയ റോഡ് പണിക്ക് നാട്ടുകാരുടെ കടുത്ത സമ്മർദത്തെ തുടർന്ന് വേഗം വെച്ചെങ്കിലും ആവശ്യത്തിന് അഴുക്കുചാലുകൾ ഇല്ലാതെയും പഴയത് പുതുക്കിയുമാണ് കരാറുകാരൻ പണി നടത്തിയതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. റോഡ് ഇളക്കി ടാറിങ് നടത്തേണ്ടതിന് പകരം പലയിടത്തും റോഡ് അേതപടി നിലനിർത്തിയാണ് പണി നടത്തിയത്. ക്വാറി വെയ്സ്റ്റ് കൊണ്ട് നികത്തിയ റോഡ് ഉറപ്പിക്കാതെയാണ് ടാറിങ് നടത്തുന്നത്. രണ്ടര കിലോമീറ്ററോളം വരുന്ന റോഡിൽ കരാറുകാരൻ ടാറിങ് നടത്തുന്നത് അറ്റകുറ്റപ്പണിക്കുള്ള സംവിധാനങ്ങളുമായാണ്. കാസർകോടുള്ള കരാറുകാരൻ പ്രവൃത്തി മറിച്ച് നൽകുകയായിരുന്നു, വളയം മുതൽ മഞ്ചാന്തറ വരെയുള്ള റോഡ് ഊരാളുങ്കൽ സൊസൈറ്റി നേരേത്ത പൂർത്തീകരിച്ചിരുന്നു. ബാക്കി വരുന്ന ഭാഗത്താണ് പ്രവൃത്തി നടക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.