പേരാമ്പ്ര: കല്ലോട് ഗവ. എല്‍.പി സ്‌കൂള്‍, കൂത്താളി 95ാം വാര്‍ഷികത്തിൻെറ ഭാഗമായി നടന്ന മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടന ം ചെയ്തു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ ഇ.പി. കാർത്യായനി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ വിജി കണ്ണിപ്പൊയില്‍ മുതിര്‍ന്ന പൂർവ വിദ്യാർഥികളെ പൊന്നാടയണിയിച്ചു. വിവിധ മേഖലകളില്‍ ഉന്നത വിജയം നേടിയ പൂർവ വിദ്യാർഥികള്‍ക്കുള്ള ഉപഹാരം വാര്‍ഡ് അംഗം ഇ.കെ. സുമ വിതരണം ചെയ്തു. മുന്‍ പ്രധാനാധ്യാപകന്‍മാരായ കെ. ഭാസ്കരന്‍, പി.പി. ജയകൃഷ്ണന്‍, എം.പി.ടി.എ ചെയര്‍പേഴ്‌സൻ നിഷ വിനോദ്, ബാബു കാരയില്‍ എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ വികസന സമിതി കണ്‍വീനര്‍ പി.പി. ഗോപാലകൃഷ്ണന്‍ സ്വാഗതവും എസ്. സുന്ദര്‍ രാജ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.