ബി.ജെ.പിക്കും സി.പി.എമ്മിനും ഒരേ സ്വരം -ചെന്നിത്തല

കുറ്റ്യാടി: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്കും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഒരേ സ്വരമാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നവമുതലാളിമാരുമായി അവിഹിത ചങ്ങാത്തമുള്ള ഇടതു സ്ഥാനാര്‍ഥികളെ ജനം വേണ്ടവിധം കൈകാര്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരൻെറ നാദാപുരം മണ്ഡലം പര്യടനം അടുക്കത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല. രാഹുൽ ഗാന്ധിയുടെ വയനാട് മത്സരത്തോടെ കേരളത്തിലെ സി.പി.എം പരിഭ്രാന്തിയിലാണ്. അമേത്തിയില്‍നിന്ന് ഒളിച്ചോടുന്നുവെന്നാണ് അമിത് ഷായും കോടിയേരിയും പറയുന്നത്. ഈ പരസ്പര ചേര്‍ച്ചയും സാദൃശ്യവും സഹകരണവും ഇപ്പോള്‍ തുടങ്ങിയതല്ല. കേന്ദ്രമന്ത്രി അല്‍ഫോൻസ് കണ്ണന്താനത്തെ ബി.ജെ.പിക്ക് സംഭാവന ചെയ്തത് സി.പി.എമ്മാണ്. അദ്ദേഹത്തിന് മുഖ്യമന്ത്രി സ്വീകരണമൊരുക്കി. കണ്ണന്താനം ആദ്യം സന്ദര്‍ശിച്ചതും സി.പി.എം ഓഫിസാണ്. ബംഗാളിലെ സി.പി.എം ഓഫിസുകള്‍ ബി.ജെ.പി ഓഫിസുകളായി മാറുന്നതു നാം കണ്ടു. ഈ നിലയില്‍ എല്ലാനിലക്കും ചിന്തയും പ്രവര്‍ത്തനശൈലിയും പിന്തുടരുന്നവരാണ് സി.പി.എമ്മുകാർ. അമേത്തിയില്‍ അദ്ദേഹം ജയിക്കും. വയനാട്ടിൽ ഭൂരിപക്ഷത്തിൽ സർവകാല റെക്കോഡുമുണ്ടാവും -അദ്ദേഹം പറഞ്ഞു. മണ്ഡലം തെരെഞ്ഞടുപ്പ് കമ്മിറ്റി ചെയർമാൻ സൂപ്പി നരിക്കാട്ടേരി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി െസക്രട്ടറി പ്രവീൺകുമാർ, ഐ. മൂസ, അഹമ്മദ് പുന്നക്കൽ, വി.എം. ചന്ദ്രൻ, യൂസഫ് പള്ളിയത്ത്, മോഹനൻ പാറക്കടവ്, കെ.ടി. ജയിംസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.