കുമ്മങ്കോട് അജ്ഞാത ജീവിയുടെ അക്രമം: പശുക്കിടാവ് ചത്തു

നാദാപുരം: കുമ്മങ്കോട് അജ്ഞാത ജീവിയുടെ അക്രമത്തില്‍ പശുക്കിടാവ് ചത്തു. കുമ്മങ്കോട് അഹമ്മദ് മുക്കിലെ തെറ്റത്ത് മറിയത്തിൻെറ പശുക്കിടാവിനെയാണ് വെള്ളിയാഴ്ച രാവിലെ വീട്ടുകാര്‍ തൊഴുത്തിൽ എത്തിയപ്പോൾ പശുക്കിടാവിനെ ചത്ത നിലയില്‍ കണ്ടത്. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി അരൂര്‍, പെരുമുണ്ടച്ചേരി ഭാഗങ്ങളില്‍ അജ്ഞാത ജീവിയുടെ അക്രമത്തില്‍ ആടുകളും കോഴികളും ചത്തൊടുങ്ങിയിരുന്നു. കുമ്മങ്കോട് ഭാഗത്തും അജ്ഞാത ജീവിയുടെ ശല്യംവന്നതോടെ നാട്ടുകാര്‍ ഭീതിയിലാണ്. ചൊവ്വാഴ്ച രാത്രി ബൈക്ക് യാത്രക്കാരനായ തണ്ണീര്‍പന്തല്‍ സ്വദേശി പൂച്ചെയക്കാള്‍ വലുപ്പമുളള കുറുനരിയെ പോലുളള ജീവിയെ കണ്ടതായി നാട്ടുകാര്‍ പറഞ്ഞു. അജ്ഞാത ജീവി പ്രദേശത്തുതന്നെ താവളമടിച്ചത് രാത്രികാലങ്ങളില്‍ വീടിന് പുറത്തിറങ്ങാന്‍ പോലും പ്രദേശവാസികള്‍ക്ക് ഭയമാണ്. അജ്ഞാതജീവിയുടെ ശല്യം രൂക്ഷമായിട്ടും വനംവകുപ്പ് അധികൃതര്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. മേഖലയിൽ അടുത്തിടെയായി 50ഓളം വളർത്തുമൃഗങ്ങളെ അജ്ഞാത ജീവി കൊന്നൊടുക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.