പള്ളിദർസുകൾ കാലത്തിൻെറ അനിവാര്യത -ജിഫ്രി മുത്തുക്കോയ തങ്ങൾ ഫറോക്ക്: അറിവിൻെറ ആഴം കണ്ടെത്തി എല്ലാ വിഷയങ്ങളില ും അഗാധ വിജ്ഞാനം കരസ്ഥമാക്കുന്ന പണ്ഡിതന്മാരെ വാർത്തെടുക്കാൻ പള്ളിദർസുകൾ ശക്തിപ്പെടുത്തേണ്ടത് കാലത്തിൻെറ അനിവാര്യതയാണെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻറ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. മണ്ണൂർ വടക്കുമ്പാട് ജുമുഅത്ത് പള്ളിയിൽ നടന്നുവരുന്ന ദാറുൽ ഹിദായ നാലാം വാർഷികാഘോഷ പരിപാടികളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങൾ. മുദരിസ് എം. മുജീബ് റഹ്മാൻ ഫൈസി പുല്ലൂർ അധ്യക്ഷത വഹിച്ചു. റഹ്മത്തുള്ള ഖാസിമി മൂത്തേടം മുഖ്യപ്രഭാഷണം നടത്തി. അൻവർ കമാലി ഫൈസി, കെ.ബി.കെ. ദാരിമി കുട്ടശേരി, അബ്ദുൽ അസീസ് ദാരിമി ചെറൂപ്പ, ഷറഫുദ്ദീൻ വാഫി, പി.കെ. അബ്ദുല്ലത്തീഫ് ഫൈസി, സുഹൈൽ വാഫി, ടി. പി. അലി അസ്കർമുസ്‌ലിയാർ ,കെ. ഹുസൈൻ, അഹ്മദ് വാഫി കക്കാട്, പി.എ. അർഷാദ്, സി. സി. ഫൗസാൻ, സി. മുഹമ്മദ് ഷഫീക്ക്, പി.കെ. ചേക്കുട്ടി എന്നിവർ സംസാരിച്ചു. എൻ.വി. അനസ് സ്വാഗതവും കെ. ടി. മുഹ്സിൻ മുസ്‌ലിയാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.