സ്കൂൾ വാർഷികം

ചാലിയം: വട്ടപ്പറമ്പ് പഴഞ്ചണ്ണൂർ കടലുണ്ടി ഗവ. എൽ.പി സ്കൂൾ 110ാമത് വാർഷികാഘോഷം വർണോത്സവമായി സമാപിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന ആഘോഷങ്ങളുടെ സമാപന സമ്മേളനം ഗായകൻ വി.ടി. മുരളി ഉദ്ഘാടനം ചെയ്തു. സിനിമാതാരം ദിനേശ് പ്രഭാകർ മുഖ്യാതിഥിയായി. സി. ഫൽഗുനൻ അധ്യക്ഷത വഹിച്ചു. അനിൽ മാരാത്ത്, പി.ആർ. മധുസൂദനൻ, ഓലശ്ശേരി ശശി, എൻ.വി. പ്രമോദ്, സ്വാഗത സംഘം ജനറൽ കൺവീനർ ടി. നൗഷാദ് എന്നിവർ സംസാരിച്ചു. പൂർവ അധ്യാപികമാരായ എൻ. ശാന്തകുമാരി, ജെസി ബി. മറ്റം, പൂർവ വിദ്യാർഥികളായ ഡോ. ടി. മുഹമ്മദ് നിഷാദ്, ഡോ. വത്സരാജ് മണ്ണൂർ, ഡോ. ഷീന പടന്ന പുറത്ത്, ശശി ഓലശ്ശേരി, ഓണത്തറ വിശ്വനാഥൻ, അഷറഫ് കാട്ടീരി, കോമ്പാളി ചാത്തൻ, അണ്ടിപറ്റ് രാജൻ എന്നിവരെ ആദരിച്ചു. പൂർവ വിദ്യാർഥി-അധ്യാപക സംഗമം എഴുത്തുകാരൻ ഡോ. രാധാകൃഷ്ണൻ ഇളയിടം ഉദ്ഘാടനം ചെയ്തു. കെ. അഷ്റഫ് അധ്യക്ഷത വഹിച്ചു. കെ. അബ്ദുൽ ലത്തീഫ് മുഖ്യാതിഥിയായിരുന്നു. പി.പി. രാമചന്ദ്രൻ, വിജയൻ ചുള്ളിക്കൽ, എ.കെ. രാധാകൃഷ്ണൻ, കൃഷ്ണദാസ് വല്ലാപുന്നി, ടി. രാജൻ, ജെസി.ബി. മറ്റം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.